Thursday, March 20, 2008
സിഗരറ്റ് വില്‍ക്കുന്നത് വലിക്കാനല്ലേ?
പുകവലി ആരോഗ്യത്തിന് ഹാനികരം എന്ന് ആദ്യം പറഞ്ഞു. പിന്നെ പറഞ്ഞു പുകവലിക്കാരന്റെ അടുത്ത് നില്‍ക്കുന്നതും ആരോഗ്യത്തിന് ഹാനികരമെന്ന്. ദേ, ഇപ്പോള്‍ പറയുന്നു പുകവലി സ്ഥാപനത്തിന് ഹാനികരമെന്ന്. പുകവലിക്കുന്ന തൊഴിലാളി ജോലി ചെയ്യുന്ന സ്ഥാപനം 5000 രൂപ പിഴ കൊടുക്കേണ്ടിവരുമെന്ന്. സിഗരറ്റ് വില്‍ക്കുകയും വേണം വലിക്കുന്നവന്റെ കയ്യില്‍ നിന്നും പിഴ ഈടാക്കുകയും വേണമെന്നു പറഞ്ഞാലെങ്ങനെയാ? രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലതല്ലേ രോഗം വരാതെ നോക്കുന്നത് എന്നുപറയുന്നതുപോലെ സിഗരറ്റ് വിറ്റിട്ട്, പിന്നീട് കേസുനടത്തി വലിച്ചവന്റെ കൈയ്യില്‍ നിന്നും പിഴ ഈടാക്കുന്നതിനേക്കാള്‍ നല്ലതല്ലേ അത് വില്‍ക്കാതിരിക്കുന്നത്? ഈ നിയമം കൊണ്ടുവന്ന ആരോഗ്യ വകുപ്പിനെന്താ ‘കിഡ്നി’ വര്‍ക്ക് ചെയ്യുന്നില്ലേ?
Subscribe to:
Post Comments (Atom)
1 comment:
ബൂലോഗത്തേക്ക് സ്വാഗതം ഹേമന്ത്
താമസിച്ചാണെന്നറിയാം, എങ്കിലും ഇരിക്കട്ടേ.
തിരുവനന്തപുരത്തുകാരനാണല്ലേ. അപ്പോള്‍ ഇവിടം ഒന്നു സന്ദര്‍ശിച്ചു കൂടേ.
ബ്ലോഗിംഗിനെപറ്റി എന്തെങ്കിലും കൂടുതല്‍ അറിയണമെന്നുണ്ടോ, ഒരു പോസ്റ്റ് വഴി ബൂലോഗത്തോട്
ചോദിക്കൂ, പലരും നിങ്ങടെ സഹായത്തിനെത്തും. ഇതാ ഇതു പോലെ
Happy blogging!!
Post a Comment