Tuesday, February 19, 2008

ഹര്‍ത്താലിന്റെ തോലിട്ട ബന്ദ്

ഇന്ന് 19/02/08 ചൊവ്വ, കേരളത്തിന്റെ ദേശീയോത്സവമായ ബന്ദ് (ക്ഷമിക്കണം, ആ പദം ഉപയോഗിക്കുവാന്‍ പാടില്ല പകരം ഹര്‍ത്താല്‍ എന്ന് ഉപയോഗിക്കണം എന്നാണ് കോടതി പറഞ്ഞിട്ടുള്ളത് - ഇനി മുതല്‍ KSRTC driver-മാര്‍‌ക്കും റോഡ് നിയമങ്ങള്‍ ബാധകമായിരിക്കും എന്നു പറഞ്ഞ അതേ കോടതി!!!) ഹര്‍ത്താല്‍ ദിനത്തില്‍ മടിയന്മാര്‍ ആ പേരും പറഞ്ഞ് വീട്ടിലിരിക്കും. ഇന്നാണെങ്കില്‍ ടിവിയില്‍ ക്രിക്കറ്റ് കളിയും ഉണ്ട്. ബസ്സ് ഓടില്ല. പക്ഷെ പതിവായി ബസ്സില്‍ വരുന്നവര്‍ ഓഫീസില്‍ വന്നില്ലെങ്കില്‍ അന്ന് ലീവ് ആകും. എന്ത് വിചിത്രമായ ആചാരങ്ങള്‍!!! വിലക്കയറ്റം ഉണ്ടാക്കിയത് പാവം പിടിച്ച പൊതുജനം അല്ലെന്ന് ഹര്‍ത്താല്‍ നടത്തുന്ന മന്ദബുദ്ധികള്‍ക്ക് അറിയാന്‍പാടില്ലേ?

Monday, February 18, 2008

സിനിമ തിയറ്റര്‍

തിയറ്ററില്‍ സിനിമ കാണാന്‍ വരുന്നവര്‍ സിനിമ കണ്ടിട്ട് പോയാല്‍‌പ്പോരേ? എന്തിനാ കണ്ട തിന്നാനും കുടിക്കാനുമുള്ളതൊക്കെ വാങ്ങിക്കൊണ്ടുവന്ന് തിയറ്ററിലിരുന്ന് ഒച്ചയും ബഹളവും ഉണ്ടാക്കുന്നത്? എന്നിട്ടവസാനം മിച്ചമുള്ളതൊക്കെ തറയിലിട്ടിട്ടു പോയി അവിടവും വൃത്തികേടാക്കുന്നത്? ആഹാരം കഴിക്കാന്‍ ഹോട്ടലില്ലേ?

Friday, February 15, 2008

ട്രാഫിക് സിഗ്നല്‍

അവനവന് പച്ച സിഗ്നല്‍ കിട്ടുന്നത് നോക്കാതെ വശത്തുള്ളവര്‍ക്ക് ചുവപ്പ് സിഗ്നല്‍ കിട്ടിയാലുടനെ ചിലര്‍ വണ്ടിയും കൊണ്ട് ചാടുന്നത് എന്തിനാണ്?

Thursday, February 14, 2008

E-ശല്യം

എന്തിനാണ് ചിലര്‍ കിട്ടുന്ന ചപ്പ് ചവര്‍ മെയിലൊക്കെ മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യുന്നത്? ഇവര്‍ക്കൊന്നും വേറെ പണിയില്ലേ?