Monday, March 10, 2008

എഫ് എം റേഡിയോ ജോക്കി(്)?

കേരളത്തില്‍ ഇപ്പോള്‍ എഫ് എം തരംഗമാണല്ലോ. റേഡിയോ ജോക്കികളുടെ സംസാരം കേട്ടാല്‍ തോന്നും മലയാള ഭാഷയെ കൊന്നു കുഴിച്ചുമൂടാനായി ജന്മമെടുത്തവരാണ് ഇക്കൂട്ടര്‍ എന്ന്. കഴിഞ്ഞ ദിവസം ഒരു Haapy Birhthday ഗാനം കേട്ടു. ഇന്ന് അഞ്ച് വയസ്സ് ആകുന്ന ഏതോ ഒരു കുട്ടിയ്ക്ക് വേണ്ടിയാണ് ഇത് എന്നൊരിറിയിപ്പും. ക്ലോക്കില്‍ അപ്പോള്‍ സമയം രാത്രി 11.45. ഇതാണോ ഒരഞ്ച് വയസ്സുകാരന് ജന്മദിനം ആശംസിക്കാനുള്ള സമയം? കേരളത്തിലെ കൊച്ചുകുട്ടികള്‍ ഏത് നട്ടപ്പാതിരയ്ക്കും ഉണര്‍ന്നിരുന്ന് റേഡിയോ കേള്‍ക്കും എന്നാണോ ഇവരുടെ വിചാരം? അതോ, കേരളത്തില്‍ റേഡിയോ ജോക്കികള്‍ക്ക് വേണ്ടി അപേക്ഷ ക്ഷണിച്ചപ്പോള്‍ സാമാന്യ ബോധം ഉള്ളവര്‍ അപേക്ഷിക്കേണ്ടതില്ല എന്ന് പ്രത്യേകം പറഞ്ഞിരുന്നോ?

4 comments:

test said...

ഏത് എഫ് എം ആണെന്ന് കൂടിപറയിഷ്ടാ...

ഹേമന്ത് | Hemanth said...

റേഡിയോ മുളക്. അവതരിപ്പിച്ചത് ഒരു ജോക്കിനി ആയതുകൊണ്ട് ഒരു സംശയം - ഈ ‘പെണ്‍ ബുദ്ധി പിന്‍ ബുദ്ധി’ എന്ന് പറയുന്നത് ശരിക്കും നേരാണോ?

മായാവി.. said...

best post

ബൈജു സുല്‍ത്താന്‍ said...

അതേ...ഏത് എഫ്.എം എന്നറിയാന്‍ൂരു കൗതുകം !