Wednesday, April 9, 2008
സിനിമ പോസ്റ്ററില്‍ കരിതേയ്ക്കുന്നവര്‍
രണ്ട് ദിവസം മുന്‍പ് ടിവി വാര്‍ത്തയില്‍ ഏതോ ഒരു വനിതാ സംഘടന വഴിയരികിലെ ചില സിനിമ പോസ്റ്ററുകളിലെ നായികമാരുടെ പടത്തിന്റെ ‘ചില’ ഭാഗങ്ങളില്‍ കരി ഓയില്‍ തേയ്ക്കുന്നത് കണ്ടു. ആയിരക്കണക്കിന് പോസ്റ്ററൊട്ടിക്കുന്നിടത്ത് അഞ്ചോ പത്തോ പോസ്റ്ററേല്‍ കരിതേച്ചാല്‍ ഈ സിനിമ കാണാന്‍ ആളുകേറില്ലന്നാണോ? എന്നാല്‍പ്പിന്നെ ഈ സിനിമ ഓടുന്ന തിയറ്ററില്‍ ചെന്ന് പ്രൊജക്റ്ററിന്റെ ലെന്‍സില്‍ കരി തേയ്ക്കുന്നതല്ലേ കൂടുതല്‍ നല്ലത്? അപ്പോള്‍പ്പിന്നെ ആര്‍ക്കും ഒന്നും കാണാന്‍ പറ്റില്ലല്ലൊ. ആണുങ്ങളെ നേര്‍വഴിക്ക് നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം എങ്കില്‍ ഇതായിരുന്നോ വേണ്ടിയിരുന്നത്? ഈ സിനിമകളിലൊക്കെ അഭിനയിച്ചത് സ്ത്രീ വേഷം കെട്ടിയ പുരുഷന്മാര്‍ ആയിരിന്നില്ലല്ലോ, സ്ത്രീകള്‍ തന്നെ ആയിരുന്നില്ലേ? അപ്പോള്‍ കരിഓയിലുമായി റോഡിലിറങ്ങുന്നതിനു പകരം ഇത്തരം സിനിമകളിലഭിനയിക്കുന്ന നായികമാരെ പോയിക്കണ്ട് “മോളേ” (മോളേ എന്നതിനു മുന്‍പ് അവരവരുടെ സംസ്കാരത്തിന് യോജിക്കുന്ന വാക്കുകള്‍ കൂട്ടിച്ചേര്‍ക്കാവുന്നതാണ്) “മേലാല്‍ ഈ തരത്തില്‍ അഭിനയിച്ചാല്‍ മുട്ടുകാല്‍ ഞങ്ങള്‍ തല്ലിയൊടിക്കും” എന്ന് സ്നേഹത്തോടെ ഉപദേശിച്ചാല്‍ പോരേ? അല്ലെങ്കില്‍ ഇത്തരം സിനിമ കാണാന്‍ പോകരുതെന്ന് സ്വന്തം മക്കളോടും സഹോദരങ്ങളോടും ഭര്‍ത്താക്കന്മാരോടും പറഞ്ഞാല്‍ പോരേ?അതല്ല കോടികള്‍ സമ്പാദിക്കുന്ന നടിമാരോടുള്ള സ്ത്രീകളുടെ സ്വതസിദ്ധമായ അസൂയകൊണ്ടാണിതെങ്കില്‍ സഹിക്കുകയേ നിവൃത്തിയുള്ളു. അപ്പോള്‍ നശിപ്പിക്കപ്പെട്ട പോസ്റ്ററിന്റെ കാര്യം. പത്തും അന്‍പതും രൂപ മുടക്കി പോസ്റ്ററടിച്ച് ഒട്ടിക്കാനുള്ള ടാക്സും കൊടുത്ത് പോസ്റ്ററൊട്ടിച്ച വിതരണക്കാരനുണ്ടായ നഷ്ടത്തിന് ആര് സമാധാനം പറയും? ഇവരാരെങ്കിലും കാശ് കൊടുത്ത് വാങ്ങിയ സാരിയുടേയോ ചുരിതാറിന്റേയോ കളറോ ഡിസൈനോ കൊള്ളില്ലെന്നുപറഞ്ഞ് ആരെങ്കിലും ഇവരുടെ മേല്‍ കരി തേച്ചാല്‍ ഇവര്‍ക്ക് ഇഷ്ടപ്പെടുമോ?
Subscribe to:
Post Comments (Atom)
2 comments:
കരി ഓയില്‍ വിറ്റ് ജീവിക്കുന്നവര്‍ ക്ഷമിക്കുക. ഒരു പിണ്ണാക്കിനും കൊള്ളാത്ത ഒരുപാട് രാഷ്ട്രീയക്കാരുടെ മരമോന്ത പ്രിന്റ് ചെയ്ത പോസ്റ്ററുകളും കട്ടൌട്ടുകളും കേരളത്തിലുണ്ട്. തല്‍ക്കാലം നിങ്ങള്‍ ആ വഴിക്ക് ബിസിനസ് വര്‍ദ്ധിപ്പിക്കുക.
ആ പോസ്റ്റ്‌റുകള്‍ ശരിക്ക് കാണാന്‍ പറ്റാത്തതിലെ വിഷമം മനസിലാക്കുന്നു.. ;)
ഹേമേട്ടാ... ഈ പോസ്റ്റിനോട് യോജിക്കുന്നു...
Post a Comment