ഈയിടെയായി ചില ടിവി ചാനലുകാര്‍ മുഴുവന്‍ സമയവും, ചില ചാനലുകാര്‍ ചില പ്രത്യേക പരിപാടികള്‍ സംപ്രേഷണം ചെയ്യുന്ന സമയത്തും സ്ക്രീനിന്റെ താഴത്തെ കുറച്ച് ഭാഗം പ്രേക്ഷകര്‍ക്ക് SMS അയക്കുവാനായി വിട്ടുകൊടുത്തിരിക്കുന്നു. ഇതില്‍ സാധാരണ കാണുന്ന മെസേജുകള്‍ ഇങ്ങനെയാണ്.
1. ഏതോ ഒരുത്തന്‍ അല്ലെങ്കില്‍ ഒരുത്തി Love ഏതോ ഒരുത്തിയെ അല്ലെങ്കില്‍ ഒരുത്തനെ. ആരെങ്കിലും ആരെയെങ്കിലും പ്രേമിച്ചാല്‍ ടിവി കാണുന്ന പ്രേക്ഷകര്‍ക്കെന്താ?
2. I Love ഏതോ ഒരുത്തിയെ അല്ലെങ്കില്‍ ഒരുത്തനെ. ആരാണി ‘I‘?
3. I Love You. ആര് ആരെ പ്രേമിക്കുന്നുവെന്ന് ലോകത്ത് ആര്‍ക്കെങ്കിലും ഇത് വായിച്ചാല്‍ മനസ്സിലാകുമോ?
ഒരാളുടെ മുഖത്തുനോക്കി ഇഷ്ടമാണെന്ന് പറയാനുള്ള നട്ടെല്ലില്ലാതെ ഇങ്ങനെ മെസ്സേജ് അയക്കുന്നവര്‍ എന്തിനാ പ്രേമിക്കാന്‍ നടക്കുന്നത്? അവനവന്റെ കൈയിലെ കാശാണ് ടിവി ചാനലുകാരും മൊബൈല്‍ കമ്പനിക്കാരും കൂടി അടിച്ചെടുക്കുന്നത് എന്ന് മനസ്സിലാക്കാന്‍ പോലും ഈ വിഡ്ഢികള്‍ക്ക് കഴിയുന്നില്ലേ?
Friday, March 7, 2008
Subscribe to:
Post Comments (Atom)
3 comments:
ഞാനും ഇത്തരമ്- മെസ്സേജ്കള്‍ കാണുമ്പോ ആലോചിക്കാറുണ്ടായിരുന്നു ഈ വിവരംകെട്ടവന്‍/ള്‍ ആരാണെന്ന്...ചിലതിങ്ങനെയാണ്..i love vanaja., hai jaseela i love you, saritha call me by anoop, കേരളത്തില്‍ തന്നെ അതെ പേരില്‍ ആയിരക്കണിനാളുകള്കാണും പിന്നെ ഈ മെസ്സേജ് അപ്പപ്പൊ തന്നെയാണൊ കാണിക്കുന്നത്? കിട്ടേണ്ടയാള്‍ ആസമയത്ത് റ്റീവി കാണുന്നു എന്നെങ്ങനെ അയക്കുന്നയാള്ക്ക് ഉറപ്പിക്കാനാവും? Thanks for such a writing
ഇത്തരം വിഡ്ഢികൂശ്മാണ്ഡങ്ങള്‍ ( അര്‍ത്ഥം ചോദിക്കരുത് ) ഉള്ളതിനാല്‍ റേഡിയോ ,ടെലിവിഷന്‍ കമ്പനികള്‍ അടിപൊളിയായി കഴിയുന്നു.. വിവരമില്ലാത്ത ഇത്തരക്കാര്‍ സ്വന്തം അടി പൊളിയുന്നത് അറിയാതെ എസ്.എം.എസ്. അയച്ചു കൊണ്ടേയിരിക്കുന്നു..
ഗള്‍ഫില്‍ നിന്ന് പ്രക്ഷേപണം ചെയ്യുന്ന എല്ലാ റേഡിയോ നിലയങ്ങളും നടന്നു പോകുന്നത് തന്നെ എസ്.എം.എസിലൂടെയാണെന്ന് തോന്നുന്നു..
എതിരഭിപ്രായമുണ്ടെങ്കില്‍..
യെസ് എന്നോ നോ എന്നോ
എസ്.എം.എസ്. അയക്കൂ...
ചോരകുടിക്കുന്ന ചാനലുകള്‍, അഭിനന്ദനങള്‍ നല്ല പോസ്റ്റ്
Post a Comment