Sunday, March 16, 2008

ജീവിതത്തേക്കാള്‍ വലുതാണോ പ്രാര്‍ത്ഥന?

സെവന്‍ത് ഡേ വിശ്വാസികള്‍ക്കായി രാത്രിയില്‍ എസ്സ് എസ്സ് എല്‍ സി പരീക്ഷ നടത്തി! കാരണം ഇക്കൂട്ടര്‍ ശനിയാഴ്ച വൈകിട്ട് ആറ്' മണിവരെ നല്ലകാര്യങ്ങള്‍ ഒന്നും ചെയ്യില്ല, പ്രാര്‍ത്ഥനയും വിശ്രമവും മാത്രമേ ഉള്ളു. അപ്പോള്‍ ഇവര്‍ക്ക് ജോലികിട്ടിയാല്‍ ഇവര്‍ ശനിയാഴ്ച ജോലിക്ക് പോവില്ലേ? ശനിയാഴ്ച ദിവസ്സം ഇവരിലാരെങ്കിലും കിണറ്റില്‍ വീഴുകയോ മരത്തില്‍ നിന്ന് വീഴുകയോ വാഹനാപകടത്തില്‍പ്പെടുകയോ ചെയ്താല്‍ മറ്റുള്ളവര്‍ വിശ്രമം കഴിഞ്ഞ് ആറ്' മണിക്ക് ശേഷമേ രക്ഷിക്കുവാന്‍ ചെല്ലുകയുള്ളോ?

അവനവന്‌ വല്ലതും നേടണമെങ്കില്‍ അവനവന്‍ കഷ്ടപ്പെട്ടാലല്ലേ പറ്റൂ? അല്ലാതെ തേങ്ങാ അടിച്ചും മെഴുകുതിരികത്തിച്ചും ഇന്നുവരെ ആരെങ്കിലും എന്തെങ്കിലും നേടിയിട്ടുണ്ടോ?

1 comment:

മായാവി.. said...

യഥാരാജാ തഥാ പ്രജാ..എന്നെങ്ങാനില്ലെ ഒരു ചൊല്ല്...ഓരോരുത്തര്‍ക്കും അവരര്‍ഹിക്കുന്ന ഭരണാധികാരികളേയാണ്‍ കിട്ടുക എന്ന് ഇംഗ്ലീഷിലുമുണ്ടെന്ന് തോന്നുന്നു...ഇവിടെ മതഭ്രാന്ത് പിടിച്ച ജനങ്ങള്ക്ക് അത്തരത്തീലൊരു ഭരണസംവിധാനം.. വിവരക്കേടിനു കയ്യും കാലും വെച്ചവര്...അധികാരസ്ഥാനത്തിരുന്നാലിതും ഇതിനപ്പുറവും സംഭവിക്കും എല്ലാം അനുഭവിക്കാന്‍ എല്ലാരും വിധിക്കപ്പെട്ടിരിക്കുന്നു. ഇന്നിതിനെ വിമര്ശിക്കുന്ന ഒരുകൂട്ടര്‍ നാളെയവരുടെയാവശ്യത്തിനും ഇത്തരം പെറ്റീഷനയക്കില്ലാന്ന് ഉറപ്പുണ്ടോ?