Tuesday, August 26, 2008

ഈ തീവ്രവാദികളൊക്കെ മുസ്ലീങ്ങളാണോ?

എവിടെയെങ്കിലും ഒരു ബോംബ് സ്ഫോടനം ഉണ്ടായാല്‍ ഉടനെ അത് ഏതെങ്കിലും മുസ്ലീം പേരുള്ള സംഘടന ഏറ്റെടുക്കും. ഏതെങ്കിലും ബോംബ് സ്ഫോടനക്കേസിലെ പ്രതികളെ പിടിച്ചാല്‍ അവരും മുസ്ലീങ്ങള്‍ ആയിരിക്കും. അപ്പോള്‍ മുസ്ലീങ്ങള്‍ എല്ലാം തീവ്രവാദികള്‍ അല്ലെങ്കിലും തീവ്രവാദികള്‍ എല്ലാം മുസ്ലീങ്ങളല്ലേ?

പക്ഷെ ലോകത്ത് ഏറ്റവും അധികം അക്രമം നടത്തുകയും അക്രമത്തിന് കൂട്ട് നില്‍ക്കുകയും (ആയുധം വിറ്റ്) ചെയ്യുന്ന അമേരിക്കയുടെ ഔദ്യോഗിക മതം ക്രിസ്തുമതം അല്ലേ? മറ്റുള്ളവരെ ആക്രമിക്കാന്‍ ക്രിസ്തു പറഞ്ഞിട്ടുണ്ടോ?

ഒറീസ്സയില്‍ ക്രിസ്ത്യാനികളെ ആക്രമിക്കുന്നത് ഹിന്ദു സംഘടനകള്‍ അല്ലേ?

അപ്പോള്‍ മുസ്ലീങ്ങള്‍ നടത്തുന്ന അക്രമത്തിന് ‘തീവ്രവാദം‘ എന്നും ഹിന്ദുക്കള്‍ നടത്തുന്നതിന് ‘പ്രക്ഷോഭം‘ എന്നും കിസ്ത്യാനികള്‍ (അമേരിക്ക) നടത്തുന്നതിന് ‘ദൌത്യം’ എന്നും പറയും എന്നല്ലേ ഉള്ളു?