Tuesday, August 26, 2008

ഈ തീവ്രവാദികളൊക്കെ മുസ്ലീങ്ങളാണോ?

എവിടെയെങ്കിലും ഒരു ബോംബ് സ്ഫോടനം ഉണ്ടായാല്‍ ഉടനെ അത് ഏതെങ്കിലും മുസ്ലീം പേരുള്ള സംഘടന ഏറ്റെടുക്കും. ഏതെങ്കിലും ബോംബ് സ്ഫോടനക്കേസിലെ പ്രതികളെ പിടിച്ചാല്‍ അവരും മുസ്ലീങ്ങള്‍ ആയിരിക്കും. അപ്പോള്‍ മുസ്ലീങ്ങള്‍ എല്ലാം തീവ്രവാദികള്‍ അല്ലെങ്കിലും തീവ്രവാദികള്‍ എല്ലാം മുസ്ലീങ്ങളല്ലേ?

പക്ഷെ ലോകത്ത് ഏറ്റവും അധികം അക്രമം നടത്തുകയും അക്രമത്തിന് കൂട്ട് നില്‍ക്കുകയും (ആയുധം വിറ്റ്) ചെയ്യുന്ന അമേരിക്കയുടെ ഔദ്യോഗിക മതം ക്രിസ്തുമതം അല്ലേ? മറ്റുള്ളവരെ ആക്രമിക്കാന്‍ ക്രിസ്തു പറഞ്ഞിട്ടുണ്ടോ?

ഒറീസ്സയില്‍ ക്രിസ്ത്യാനികളെ ആക്രമിക്കുന്നത് ഹിന്ദു സംഘടനകള്‍ അല്ലേ?

അപ്പോള്‍ മുസ്ലീങ്ങള്‍ നടത്തുന്ന അക്രമത്തിന് ‘തീവ്രവാദം‘ എന്നും ഹിന്ദുക്കള്‍ നടത്തുന്നതിന് ‘പ്രക്ഷോഭം‘ എന്നും കിസ്ത്യാനികള്‍ (അമേരിക്ക) നടത്തുന്നതിന് ‘ദൌത്യം’ എന്നും പറയും എന്നല്ലേ ഉള്ളു?

9 comments:

കടത്തുകാരന്‍/kadathukaaran said...

മുസ്ലീം തീവ്ര വാദിയില്‍ നിന്ന് മാവോ വാദിയിലേക്കുള്ള ദൂരം

നരിക്കുന്നൻ said...

സൌകര്യത്തിനനുസരിച്ച് മാറ്റാന്‍ നമുക്ക് ഒരുപാട് വക്കുകളറിയാം. പക്ഷേ എല്ലാം ഒരര്‍ത്ഥം മാത്രം തരുന്നു.

മലമൂട്ടില്‍ മത്തായി said...

തീവ്രവാദത്തിനു അങ്ങിനെ പ്രത്യേകിച്ച് മത-ജാതി വേര്‍തിരിവോന്നും ഇല്ല. പൈസ മുടക്കാനും, പിന്നില്‍ നിന്നും ചരട് വലിക്കാനും ആള്‍കാര്‍ ഉണ്ടെങ്കില്‍, വെടി വെച്ചു കളിക്കാനും പൊട്ടി തെറിക്കാന്നും ഇഷ്ടം പോലെ ആളെ കിട്ടും.

Joker said...

സുഹ്യത്തെ,
താങ്കള്‍ പറഞ്ഞത് സത്യം തന്നെ.ഒറീസയില്‍ നടക്കുന്നത് ചില പ്രതികരണങ്ങള്‍ ആണ്,ഗുജറാത്തില്‍ നടന്നത് , അതും പ്രതികരണം, പക്ഷെ അഹമ്മദാബാദ്, ബാംഗ്ലൂര്‍ എന്നിവടങ്ങളില്‍ നടന്നത് മുസ്ലിം ഭീകരവാദങ്ങളാണ്, അതിന് ആളുകളെ പിടിച്ച് കൊണ്ടിരിക്കുന്നു ഇനിയും തുടരും.അതിനെതിരെ ആരെങ്കിലും മിണ്ടിയാല്‍ പിന്നെ രാജ്യദ്രോഹിയും, കൂസിസ്റ്റും, മത പ്രീണന രാഷ്ട്രീയത്തിന്റെ വക്താവുമായി മാറും.

ഒരു “ദേശാഭിമാനി” said...

ദൈവം, ഈശ്വരൻ, അള്ളാ, ഗോഡ്, ഭഗവാൻ, പരിശുദ്ധാത്മാവ്, ഇതൊക്കെ ഒന്നു തന്നെ അല്ലേ????????

ജിവി/JiVi said...

ഒരു പ്രദേശത്ത് ഒരു കലാപം നടക്കുന്നു.

ഒരു നഗരത്തില്‍ വളരെ ആസൂത്രിതമായ രീതിയില്‍ ബോംബ് സ്ഫോടനം നടക്കുന്നു.

കലാപവും ഒരുപക്ഷെ, ആസൂത്രിതമായി ഉണ്ടാക്കിയെടുത്തതാവാം.

അത് അന്വേഷിച്ച് കണ്ടെത്തേണ്ട കാര്യങ്ങളാണ്. എരിതീയില്‍ എണ്ണ ഒഴിക്കുന്ന രീതിയില്‍ അവിടെ അങ്ങിനെ, ഇവിടെ ഇങ്ങനെ എന്നു പ്രതികരിക്കരുത്, പ്ലീസ്.

ഒറീസ്സയില്‍ കാട്ടാളത്തം കാട്ടിയവര്‍ പിടിയിലാവുകയും ശിക്ഷിക്കപ്പെടുകയും ചെയ്യും. അങ്ങനെ പ്രത്യാശ പുലര്‍ത്തൂ. അതാണ് നമുക്ക് നല്ലത്.

chithrakaran ചിത്രകാരന്‍ said...

ശാരീരിക ദ്രോഹം ആരു നടത്തിയാലും ദ്രോഹികള്‍ തന്നെ.

മായാവി.. said...

എരിതീയില്‍ എണ്ണ ഒഴിക്കുന്ന രീതിയില്‍ അവിടെ അങ്ങിനെ, ഇവിടെ ഇങ്ങനെ എന്നു പ്രതികരിക്കരുത്, പ്ലീസ്

RIYA'z കൂരിയാട് said...

ഒരു കാര്യം തീർച്ചയാൺ ഭൂരിഭാഗം മുസ്ലിംകളും തീവ്രവാദത്തിനെതിരാന്ന്