Saturday, September 13, 2008

ഇപ്പോഴത്തെ ഓണം.....കഷ്ടം......

പണ്ടൊക്കെ ഓണം ഇങ്ങനെ ആയിരുന്നു........

ഇപ്പോഴത്തെ ഓണം ഇങ്ങനെ ആണ്........

നൂറ്റിപ്പതിനാറ് കോടിക്ക് ഇപ്രാവശ്യം കുടിച്ചു.(വ്യാജന്‍ ഉള്‍പ്പെടുത്താതെ!) സ്കോച്ചടിച്ച് എ.സി. റൂമില്‍ കിടക്കുന്നവനും ചാരായം കുടിച്ച് ഓടയില്‍ കിടക്കുന്നവനും കുടിയനാണ്. അല്ലേ? കുടിയന്മാര്‍ എല്ലാവരും വൃത്തികെട്ടവന്മാര്‍ ആണ്. അല്ലേ???

10 comments:

നരിക്കുന്നൻ said...

കഷ്ടം.. അല്ലാതെന്ത് പറയാൻ.

കാണംവിറ്റും ഓണത്തിന് കുടിക്കണം.

Lathika subhash said...

ഞാനും അനുതപിക്കുന്നു.

keralafarmer said...

സര്‍ക്കാരില്‍ നിന്ന് കുറെ വാരിക്കോരി ശമ്പളമായും ബോണസായും ഒക്കെ നല്‍കിയില്ലെ അതെല്ലാം പലിശസഹിതം അഞ്ചു ദിവസം കൊണ്ട് തിരികെപ്പിടിച്ചു. ഓണാഘോഷം എന്ന സങ്കല്പം തന്നെ മാറ്റി മറിച്ചാലല്ലെ ഇതൊക്കെ നടക്കുകയുള്ളു. യഥാര്‍ത്ഥ ഓണാഘോഷം ഇതാണോ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

എന്തു പറയാനാ :(

siva // ശിവ said...

ഇതൊക്കെ വായിക്കുമ്പോള്‍ അറിയാതെ ചിരിച്ചു പോകുന്നു...

smitha adharsh said...

അതെ..എന്ത് പറയാന്‍???

Mr. സംഭവം (ചുള്ളൻ) said...

ഈ കുടിക്കുന്നവര്‍ ഒക്കെ വ്രിത്തികെട്ടവന്മാരാണെ, കുടിക്കാത്തവരൊക്കെ പുണ്യാളന്മാരാണെന്ന് അര്‍ത്ഥം വരും.. അത് ശെരി ആണോ ??

വ്രിത്തികേട് കാട്ടാന്‍ കുടിക്കേണ്ട ആവശ്യം ഉണ്ടോ ?? നന്നാവാന്‍ കുടി നിര്‍ത്തിയാല്‍ മാത്രം മതിയോ ?? ഒന്ന് ചിന്തിച്ച് നോക്കാവുന്നതാണ്...

ഹേമന്ത് | Hemanth said...

Chullan, എല്ലാ വൃത്തികെട്ടവന്മാരും കുടിയന്മാരാണെന്ന് ഞാന്‍ പറഞ്ഞില്ല; എല്ലാ കുടിയന്മാരും വൃത്തികെട്ടവന്മാര്‍ ആണന്നേ പറഞ്ഞുള്ളു. പിന്നെ ചിന്തിക്കുന്ന കാര്യം; താങ്കള്‍ കുടി നിര്‍ത്തി നോക്കു, ഇപ്പോഴത്തതിനെക്കാള്‍ നന്നായി അപ്പോള്‍ ചിന്തിക്കാന്‍ കഴിയും..........

Mr. സംഭവം (ചുള്ളൻ) said...

അങ്ങനാണേ.. കാര്‍ല്‍ മാര്‍ക്സും .. ടോള്‍സ്റ്റോയും.. വ്രിത്തികെട്ടവരില്‍ പെടും :)

ഇപ്പോഴത്തെ ചിന്തന പോര എന്ന് തോന്നുമ്പോള്‍ മാറി ചിന്തിച്ചു നോക്കാം.. തത്കാലം വലിയ പ്രശ്നമില്ല !!

grkaviyoor said...

shariyanu suhurthe valayarin vathil kadannal viruthanayi marunna kolayalli yallo ee malayali endina ammava enne thallunnathu njan nannavukayilla