Tuesday, February 19, 2008

ഹര്‍ത്താലിന്റെ തോലിട്ട ബന്ദ്

ഇന്ന് 19/02/08 ചൊവ്വ, കേരളത്തിന്റെ ദേശീയോത്സവമായ ബന്ദ് (ക്ഷമിക്കണം, ആ പദം ഉപയോഗിക്കുവാന്‍ പാടില്ല പകരം ഹര്‍ത്താല്‍ എന്ന് ഉപയോഗിക്കണം എന്നാണ് കോടതി പറഞ്ഞിട്ടുള്ളത് - ഇനി മുതല്‍ KSRTC driver-മാര്‍‌ക്കും റോഡ് നിയമങ്ങള്‍ ബാധകമായിരിക്കും എന്നു പറഞ്ഞ അതേ കോടതി!!!) ഹര്‍ത്താല്‍ ദിനത്തില്‍ മടിയന്മാര്‍ ആ പേരും പറഞ്ഞ് വീട്ടിലിരിക്കും. ഇന്നാണെങ്കില്‍ ടിവിയില്‍ ക്രിക്കറ്റ് കളിയും ഉണ്ട്. ബസ്സ് ഓടില്ല. പക്ഷെ പതിവായി ബസ്സില്‍ വരുന്നവര്‍ ഓഫീസില്‍ വന്നില്ലെങ്കില്‍ അന്ന് ലീവ് ആകും. എന്ത് വിചിത്രമായ ആചാരങ്ങള്‍!!! വിലക്കയറ്റം ഉണ്ടാക്കിയത് പാവം പിടിച്ച പൊതുജനം അല്ലെന്ന് ഹര്‍ത്താല്‍ നടത്തുന്ന മന്ദബുദ്ധികള്‍ക്ക് അറിയാന്‍പാടില്ലേ?

2 comments:

ഷാനവാസ്‌ ഇലിപ്പക്കുളം said...

ജനകീയ ഹര്‍ത്താല്‍-നേട്ടം ജനങ്ങള്‍ക്ക്‌...
ഇത്തരം ജനോപകാരപ്രദമായ ഹര്‍ത്താലുകള്‍ ഇനിയുമുണ്ടാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു...
ഇങ്ങനെ ഒരു പോസ്റ്റിട്ടതിനാല്‍ കൂടുതലൊന്നും പറയാനില്ല.
http://keralasabdham.blogspot.com/2008/02/blog-post_19.html
എല്ലാവര്‍ക്കും ഹര്‍ത്താലാശംസകള്‍!

കാപ്പിലാന്‍ said...

:)