Monday, February 18, 2008

സിനിമ തിയറ്റര്‍

തിയറ്ററില്‍ സിനിമ കാണാന്‍ വരുന്നവര്‍ സിനിമ കണ്ടിട്ട് പോയാല്‍‌പ്പോരേ? എന്തിനാ കണ്ട തിന്നാനും കുടിക്കാനുമുള്ളതൊക്കെ വാങ്ങിക്കൊണ്ടുവന്ന് തിയറ്ററിലിരുന്ന് ഒച്ചയും ബഹളവും ഉണ്ടാക്കുന്നത്? എന്നിട്ടവസാനം മിച്ചമുള്ളതൊക്കെ തറയിലിട്ടിട്ടു പോയി അവിടവും വൃത്തികേടാക്കുന്നത്? ആഹാരം കഴിക്കാന്‍ ഹോട്ടലില്ലേ?

4 comments:

ദുഖിതന്‍ said...

ഈ പൊസ്റ്റിനോട് തീരെ യോജിക്കുന്നില്ല. ഓല മേഞ്ഞ കെട്ടിടങ്ങളില്‍ സിനിമ കളിക്കുന്ന കാലത്തുപോലും കപ്പലണ്ടി കൊറിക്കല്‍, സിനിമ കാണലിന്റെ ഭാഗമായിരുന്നു. ഇന്നത് മള്‍ട്ടിപ്ലക്സ് തീയറ്ററുകളില്‍ വരെ എത്തിയപ്പോള്‍ ഒരുവിധം എല്ലാ ഭക്ഷണസാധനങ്ങളും, പാനീയങ്ങളും തീയറ്ററിനകത്തു വില്‍ക്കുന്ന സംസ്ക്കാരം വളന്നുവന്നു, അല്ലെങ്കില്‍ വളര്‍ത്തിയെടുത്തു. മലയാളി മാത്രമല്ല ലോകം മുഴുവനും അങ്ങിനെതന്നെയാണ് ഇപ്പോള്‍ നടക്കുന്നത്. സിനിമ കാണല്‍ എന്നുവെച്ചാല്‍ വെറും സിനിമ കാണല്‍ മാത്രമല്ല ഇന്ന്. തിരക്കിട്ട ജീവതത്തിന്റെ ഇടയില്‍ ഉല്ലസിക്കാന്‍, അഹ്ലാദിക്കുവാന്‍ കുറേ മണിക്കൂറുകള്‍. അതാണിന്ന് സിനിമ.അതിനിടയില്‍ തീറ്റയും, കുടിയും എല്ലാം വരും.

ചുരുക്കിപ്പറഞ്ഞാല്‍ മലയാളിയെ നന്നാക്കുവാന്‍ എന്ന് താങ്കളുടെ ബാനറില്‍ എഴുതിയിരിക്കുന്നത് ഈ പോസ്റ്റിന്റെ കാര്യത്തില്‍ വട്ടപ്പൂജ്യമായിപ്പോയി.

തീയറ്ററുകാര്‍ തന്നെ ഭക്ഷണസാധനങ്ങള്‍ തീയറ്ററിനകത്ത് വിറ്റ്, തറയിലും മറ്റും വീണ ഭക്ഷണസാധനങ്ങള്‍ വൃത്തിയാക്കാന്‍ ആളുകളെ ജോലിക്ക് വെച്ചിരിക്കുന്ന തരത്തിലുള്ള തീയറ്ററുകളൊന്നും കാണാത്തതുകൊണ്ടാണ് ഒരു മലയാളിയായ താങ്കളിങ്ങനെ ഒരാവശ്യവുമില്ലാതെ മലയാളികളെ അപകീര്‍ത്തിപ്പെടുത്താന്‍ ഒരു പോസ്റ്റ് ഇട്ടതെങ്കില്‍ ഞാന്‍ എന്റെ കമന്റ് പിന്‍‌വലിക്കുന്നു.

ഹേമന്ത് | Hemanth said...

ഞാനും വീട്ടിലിരുന്ന് ഭക്ഷണസാധനങ്ങള്‍ കഴിക്കാറുണ്ട്. പക്ഷെ മിച്ചം വരുന്നത് തറയിലും കസേരയിലും ഇട്ടിട്ടുപോകാറില്ല. നമ്മള്‍ ഉല്ലസിക്കുന്നതും ആഹ്ലാദിക്കുന്നതും മറ്റുള്ളവരെ ശല്യം ചെയ്തുകൊണ്ടാകരുത്. തോന്നിവാസം കാണിച്ചാലെ മലയാളികള്‍ക്ക് നന്നാകുവാന്‍ കഴിയുകയുള്ളു എന്ന് കരുതുന്നുണ്ടെങ്കില്‍ താങ്കള്‍ക്ക് ഇനിയുമേറെ ദുഃഖിക്കേണ്ടിവരും.......

മായാവി.. said...

ദുഖിതന്‍ ,,isupport you man

My random thoughts said...
This comment has been removed by the author.