Tuesday, January 20, 2009

BSNL-ഉം മനുഷ്യനെ വിഡ്ഢിയാക്കാന്‍ തുടങ്ങി....

BSNL-ന്റെ പരസ്യം കണ്ടില്ലേ? ലൈഫ് ടൈം പ്രീ പെയ്ഡ് കണക്ഷന്‍ വെറും 99/- രൂപയ്ക്ക്! കൂടാതെ സിം ഫ്രീ!!! എന്ത് നല്ല ഓഫര്‍ അല്ലേ?


തൊട്ട് താഴെ എഴുതിയിരിക്കുന്നത് കണ്ടില്ലേ? വാലിഡിറ്റി എക്സ്റ്റെന്റ് ചെയ്യാന്‍ ഒരോ 180 ദിവസത്തിലും കുറഞ്ഞത് 200/- രൂപയ്ക്ക് റീച്ചാര്‍ജ്ജ് ചെയ്യണമെന്ന്. അപ്പോള്‍ രണ്ടില്‍ ഏത് വിശ്വസിക്കണം? മൂന്ന് മാസത്തിലൊരിക്കല്‍ റീച്ചാര്‍ജ്ജ് ചെയ്തില്ലെങ്കില്‍ ഡിസ്കണക്ടാവുന്ന കണക്ഷനെ എങ്ങനെ ലൈഫ് ടൈം എന്ന് പറയാനാകും?


ഈ അസുഖം ആദ്യം തുടങ്ങിയത് വോഡാഫോണിനാണ്. ഇത്തരം പറ്റീര് പരസ്യങ്ങല്‍ക്കെതിരെ നടപടി എടുക്കാന്‍ ഈ നാട്ടില്‍ നിയമമൊന്നുമില്ലേ?


ഓ.ടോ. ചൊവ്വാഴ്ച ഒബാമ സത്യപ്രതിജ്ഞ ചെയ്യുമെന്ന് എല്ലാവര്‍ക്കും അറിയാമായിരുന്നു. പിന്നെന്തിനാ “ബ്രേക്കിങ്ങ് ന്യൂസ്” ആയി ഒബാമ സത്യപ്രതിജ്ഞ ചെയ്തെന്ന് ടിവിയില്‍ കാണിക്കുന്നത്?

2 comments:

ഹേമന്ത് | Hemanth said...

ഉപഭോക്താവ് എന്ന ഒരു ബ്ലോഗര്‍ ഉള്ളതായി അറിയാം. സമയമുണ്ടെങ്കില്‍ ഇത്തരം പരസ്യങ്ങള്‍ക്കെതിരെ ഒന്ന് പ്രതികരിച്ചുക്കൂടെ? വല്ല പൊതു താല്പര്യ ഹര്‍ജ്ജിയോ മറ്റോ.....

അങ്കിള്‍ said...

ഒരിക്കല്‍ വേറൊരു കാര്യത്തില്‍ പ്രതികരിച്ചിരുന്നു. അതിനു കിട്ടിയ മറുപ്രതികരണങ്ങള്‍ ഇതാ ഇവിടെ കാണാം.