Wednesday, January 7, 2009

മുസ്ലീങ്ങളെ എന്തിനാ അപമാനിക്കുന്നത്?

മുസ്ലീങ്ങള്‍ക്കിടയിലെ ബഹുഭാര്യാത്വം കാരണം മുഴുവന്‍ മുസ്ലീങ്ങളേയും പലരും പൊതുവേദികളില്‍ അപമാനിക്കുന്നത് കണ്ടിട്ടുണ്ട്. പ്രത്യേകിച്ചും ഈ അടുത്തകാലത്ത്. ഇപ്പോഴിതാ ബഹുഭാര്യാത്വത്തിനെതിരെ നിയമം ഉണ്ടാക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നു. അതിനെതിരെ മുസ്ലീം മത മേധാവികളും രംഗത്തെത്തിയിട്ടുണ്ട്. ശരിയത്ത് മുന്‍ ഭാര്യയുടെ അനുമതിയോടെ രണ്ടാം വിവാഹത്തിന് സമ്മതിക്കുന്നില്ലെന്നും അനുമതിയില്ലാതെ ആകാമെന്നും പറയുന്നു എന്നാണവരുടെ വാദം. സുഖത്തിലും ദുഃഖത്തിലും ഭാര്യയുടെ കൂടെ നില്‍ക്കാം എന്ന് പറഞ്ഞാണ് സാധാരണ എല്ലാ വിവാഹങ്ങളും നടത്തുന്നത്. ചെറുക്കന്‍ പെണ്ണിന്റെ അച്ഛനെ ‘കെട്ടുന്ന’ മുസ്ലീം വിവാഹത്തിന് ഇത് ബാധകമല്ലേ എന്ന് അറിയില്ല. സ്വന്തം വിവാഹത്തിന് പോലും പങ്കെടുക്കാന്‍ കഴിയാത്ത മുസ്ലീം സ്ത്രീകള്‍ക്ക് ആ മതം നല്‍കുന്ന വില മനസ്സിലാക്കാമല്ലോ!

ദേഹത്ത് വൃണങ്ങളുമായി റോഡില്‍ അലഞ്ഞുതിരിയുന്ന ചില വിലകൂടിയ നായ്ക്കളെ കണ്ടിട്ടുണ്ട്. അസുഖം പിടിച്ചപ്പോള്‍ ഏതോ വീട്ടുകാര്‍ ഉപേക്ഷിച്ചതാണ്. തീരെ മനുഷ്യത്വമില്ലാത്ത ഈ പ്രവൃത്തിക്ക് സമമല്ലേ സുഖമില്ലാത്ത ഭാര്യയെ ഉപേക്ഷിച്ച് വേറെ വിവാഹം കഴിക്കുന്നത്? അതല്ല ഭാര്യയ്ക്ക് ഒരു കുഴപ്പവും ഇല്ലെങ്കില്‍പ്പോലും മറ്റൊരു സ്ത്രീയെക്കൂടി വിവാഹം കഴിച്ച് സംരക്ഷിക്കണം എന്നുണ്ടെങ്കില്‍ ആകാം; പക്ഷെ ആ സ്ത്രീയെ സംരക്ഷിക്കുക മാത്രമേ ചെയ്യാവു, ദേഹത്ത് തൊടരുത്. പറ്റുമോ?

നിയമപരമായി വിവാഹിതരാകാത്തവര്‍ക്ക് ഉണ്ടാകുന്ന കുട്ടികള്‍ക്കും സ്വത്തിന് അവകാശമുണ്ടെന്നാണ് പുതിയ നിര്‍ദ്ദേശം. അപ്പോള്‍ അത് നിയമപരമല്ലാത്ത ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും എങ്കില്‍പ്പിന്നെ എന്തുകൊണ്ട് നിയമപരമയ ബഹുഭാര്യാത്വത്തെ അനുവദിച്ചുകൂടാ എന്നാണ് കാന്തപുരം മുസലിയാരുടെ ചോദ്യം. ബോധമില്ലാത്ത മനുഷ്യന്‍ എന്നല്ലാതെ എന്ത് പറയാന്‍? കല്യാണം കഴിക്കാതെ കുട്ടികള്‍ ഉണ്ടായിക്കഴിയുമ്പോള്‍ മുങ്ങുന്നവന്മാരെ കുരുക്കാനായി നിയമം ഉണ്ടാക്കാം എന്നുവെച്ചപ്പോള്‍ അതിനും കുറ്റം.

ഭര്‍ത്താവിന് വയ്യ അതുകൊണ്ട് ഭാര്യ വേറെ വിവാഹം കഴിച്ചാല്‍ ഈ പ്രസംഗിക്കുന്നവര്‍ സമ്മതിക്കുമോ?

കുട്ടികള്‍ രണ്ട് മതി എന്നും പുതിയ ശുപാര്‍ശയില്‍ ഉണ്ട്. പടച്ചോന്‍ തരുന്നത് രണ്ട് കൈയും നീട്ടി സ്വീകരിക്കുക മാത്രം ചെയ്യുന്നവര്‍ ഇനി എന്ത് പറയും? ഹിന്ദുസ്ഥാന്‍ ലാറ്റക്സിനെ പറ്റി ഖുറാനില്‍ പറഞ്ഞിട്ടില്ലെന്നോ?

താടിയും വളര്‍ത്തി തൊപ്പിയും വച്ച് നടക്കുന്ന ചില വിവരമില്ലാത്തവര്‍ പറയുന്നത് കേട്ട് മുഴുവന്‍ മുസ്ലീങ്ങളേയും അപമാനിക്കേണ്ടതുണ്ടോ? വിവരമുള്ള മുസ്ലീങ്ങള്‍ തന്നെ ഇത്തരം വിവരദോഷികളുടെ വായടപ്പിക്കുന്നതല്ലേ നല്ലത്?

10 comments:

M.A Bakar said...

ഇസ്ലാമിന്റെ അടിസ്താനവും പ്രോത്സാഹനവും ഏക പത്നീ സമ്പ്രദായമാണ്‌ ... ഖുറാന്‍ ബഹുഭാര്യത്വം അനുവദിക്കുന്നത്‌ നിരുപാദികമല്ല.. സോപാദികമാണ്... അനാഥ സംരക്ഷണത്തിന്റേത് പോലുള്ള ഉദാത്ത ഉപാധികളിലൂടെ..

"നിങ്ങള്‍ക്ക് നീതി പുലര്‍ത്താന്‍ കഴിയില്ലെങ്കില്‍ ഏക പത്നീയാണ്‌ അഭികാമ്യം" (വി. ഖു. 4:3)

ഒന്നു കൂടി അടിവരയിട്ട്‌ ഖുറാന്‍ ബഹുഭാര്യത്വം നിരുത്സാഹപ്പെടുത്തുന്നു ..

"എത്ര ശ്രമിച്ചാലും നിങ്ങള്‍ക്ക് ഭാര്യമാര്‍ക്കിടയില്‍ നീതിപുലര്‍ത്താനാവില്ല" (വി. ഖു. 4:129)

ബഹുഭാര്യത്വം , അതു നിലവിലുള്ള രോഗിയായ ഭാര്യയെ ഉപേക്ഷിക്കാനുള്ള ലൈസന്‍സല്ല ...അങ്ങനെയാണെന്ന്‌ പറയുന്നവര്‍ പടച്ഛോനെ ശരീ അത്ത്‌ പടിപ്പിക്കുന്നതു പോലെയാണു..

ഖുര്‍ ആനെയും മതത്തെയും വയറ്റി പിഴപ്പിണ്റ്റെ മാര്‍ഗമായി കാണുന്ന കാന്തപുരത്തിനെ പോലുള്ളവര്‍ ഇസ്ളാമിനെ കൂടുതല്‍ അപകടപ്പെടുത്തുന്നുണ്ട്‌...

ചെന്നായ്ക്കല്‍ ആട്ടിന്‍ തോലിട്ടാല്‍ ഏതു വിശിഷ്ട ദര്‍ശനങ്ങളെയും അപകടപ്പെടുത്താന്‍ കഴിയും..

കടവന്‍ said...

ഖുര്‍ ആനെയും മതത്തെയും വയറ്റി പിഴപ്പിണ്റ്റെ മാര്‍ഗമായി കാണുന്ന കാന്തപുരത്തിനെ പോലുള്ളbastards ഇസ്ളാമിനെ കൂടുതല്‍ അപകടപ്പെടുത്തുന്നുണ്ട്‌...

ഹരീഷ് തൊടുപുഴ said...

നിയമപരമായി വിവാഹിതരാകാത്തവര്‍ക്ക് ഉണ്ടാകുന്ന കുട്ടികള്‍ക്കും സ്വത്തിന് അവകാശമുണ്ടെന്നാണ് പുതിയ നിര്‍ദ്ദേശം. അപ്പോള്‍ അത് നിയമപരമല്ലാത്ത ബന്ധങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും എങ്കില്‍പ്പിന്നെ എന്തുകൊണ്ട് നിയമപരമയ ബഹുഭാര്യാത്വത്തെ അനുവദിച്ചുകൂടാ എന്നാണ് കാന്തപുരം മുസലിയാരുടെ ചോദ്യം. ബോധമില്ലാത്ത മനുഷ്യന്‍ എന്നല്ലാതെ എന്ത് പറയാന്‍? കല്യാണം കഴിക്കാതെ കുട്ടികള്‍ ഉണ്ടായിക്കഴിയുമ്പോള്‍ മുങ്ങുന്നവന്മാരെ കുരുക്കാനായി നിയമം ഉണ്ടാക്കാം എന്നുവെച്ചപ്പോള്‍ അതിനും കുറ്റം.

Rejeesh Sanathanan said...

"ചെന്നായ്ക്കല്‍ ആട്ടിന്‍ തോലിട്ടാല്‍ ഏതു വിശിഷ്ട ദര്‍ശനങ്ങളെയും അപകടപ്പെടുത്താന്‍ കഴിയും.."

ബക്കര്‍ മാഷിന്‍റെ ഈ അഭിപ്രായത്തോട് നൂറുശതമാനവും യോജിക്കുന്നു

ബഷീർ said...

ആഹാ ..കാന്തപുരം വിരോധികളുടെ സമ്മേളനമാണല്ലോ..

നിലാവ്‌ said...

പുരുഷന്റെ കാമവെറി തീർക്കനുള്ള ഉപകരണം മാത്രമാണ്‌ സ്ത്രീ എന്നു പഠിപ്പിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഇക്കൂട്ടർക്ക്‌ കോടതിയുടെ ശുപാർശ ദഹിക്കാനിടയില്ല....അതിനായി പണ്ടെങ്ങോ മനുഷ്യനാൽ എഴുതപ്പെട്ട മതഗ്രന്ഥങ്ങളുടെ പിന്‌തുണയുമുണ്ട്‌..ആദ്യമായി ഒരു പുരുഷനേയും ഒരു സ്ത്രീയെയും ദൈവം സൃഷ്ടിച്ചു എന്ന് ഈ ഗ്രന്ഥങ്ങളിൽ പറയുന്നു.. ഇന്ന് ഈ മുസലിയാർ പറയുന്ന 10 ദിവസത്തോളം സ്ത്രീകൾക്കുണ്ടാകുന്ന അശുദ്ധി ആദിമ സ്ത്രീക്കും ഉണ്ടായിരിന്നിരിക്കണം എന്നു വിശ്വസിക്കാതെ തരമില്ല...എങ്കിൽ ഈ ദിവസങ്ങളിൽ പുരുഷന്റെ കാമദാഹത്തിനായി ഒരു മിനിമം 4 സ്ത്രീകളെയെങ്കിലും എന്തുകൊണ്ട്‌ പടച്ചോൻ സൃഷ്ടിച്ചില്ല? (2 സ്ത്രീക്കും ഒരെസമയം അശുദ്ധിയുണ്ടായാലോ എന്ന സാധ്യത കണക്കിലെടുക്കുമ്പോൾ മിനിമം 3 എങ്കിലും വേണം..4 ആയാൽ ബലേ ഭേഷ്‌..) സമൂഹത്തിനും സഹജീവികൾക്കും ദുരിതം വരുത്തിതീർക്കുന്ന നിയമങ്ങൾ മതങ്ങൾ നിർദ്ദേശിക്കുന്നുണ്ടെകിൽ ആ മതങ്ങളെ പടിയടച്ച്‌ പിണ്ഠം വയ്ക്കേണ്ട സമയമായി....

കുട്ടുസ് said...

ഇസ്ലാമില്‍ നിക്കാഹ് എന്നാല്‍ ചെറുക്കന്‍ പെണ്ണിന്റെ അച്ചനെ കെട്ടല്‍ അല്ല മറിച്ചു ഒരു പിതാവ് തന്റെ മകളുടെ സംരക്ഷണ ചുമതല ഒരു പുരുഷനു ഏല്പ്പിച്ചുകൊടുക്കലാണു .അതിനെ ഇത്രയും വിലകുറച്ചു കന്ഡതു ഒരിക്കലും ശരിയായില്ല.പിന്നെ ബഹുഭാരയതം അതിനു ധാരാളം നിബന്ദനകളുന്ടു . അതു ആവശ്യമായ സാഹചരയ്യങള്‍ ഉന്ഡു.

Areekkodan | അരീക്കോടന്‍ said...

ബക്കര്‍ മാഷിണ്റ്റേയും കുട്ടൂസിണ്റ്റേയും അഭിപ്രായത്തോട്‌ യോജിക്കുന്നു.കാന്തപുരത്തെ ഞാന്‍ അനുകൂലിക്കുന്നില്ല,പക്ഷേ പണ്ഠിതന്‍മാരെ തെറിവിളിക്കുന്നത്‌ ശരിയല്ല.

ഹേമന്ത് | Hemanth said...

കുട്ടൂസ് പറയുന്നതുപോലെ ഒരു പിതാവ് തന്റെ മകളുടെ സംരക്ഷണ ചുമതല ഒരു പുരുഷനു ഏല്‍പ്പിച്ചുകൊടുക്കലാണെങ്കില്‍ അത് സ്ത്രീകളെ വിലകുറച്ച് കാണിക്കലല്ലേ? വിവാഹജീവിതത്തില്‍ സ്ത്രീയുടേയും പുരുഷന്റേയും സ്ഥാനം 50:50 എന്നതായിരിക്കണം, അല്ല്ലാതെ ഒരാള്‍ക്ക് കൂടിയ സ്ഥാനവും മറ്റേയാള്‍ക്ക് കുറഞ്ഞ സ്ഥാനവും ആകരുത്. പിതാവ് മകളെ ഒരാളെ ഏല്‍പ്പിച്ചാല്‍ മകള്‍ അയാളോടൊപ്പം പൊയ്ക്കൊള്ളണം എന്നു പറയുന്നതും ശരിയാണോ? പിന്നെ ബഹുഭാര്യാത്വം; ബഹുഭത്ര്യത്വം ഇല്ലാത്തിടത്തോളം ബഹുഭാര്യാത്വത്തിനെക്കുറിച്ചും സംസാരിക്കാതിരിക്കുന്നതല്ലെ നല്ലത്? പിന്നെ അതിനുള്ള സാഹചര്യങ്ങള്‍; ഖുറാന്‍ ഉണ്ടായകാലത്തെ സാമൂഹിക സാഹചര്യമാണോ ഇന്നുള്ളത്? കാലം മാറുമ്പോള്‍ കൂടെ മനുഷ്യരും മാറണ്ടേ? വിമാനം പറത്തുന്ന സ്ത്രീകളെക്കുറിച്ച് (പുരുഷന്മാരെക്കുറിച്ചെങ്കിലും) ഖുറാനില്‍ പറയുന്നുണ്ടോ?

പണ്ഠിതന്മാരെ തെറിവിളിക്കുന്ന കാര്യം. വെളിവില്ലാതെ വല്ലതും ഒക്കെ വിളിച്ച് പറഞ്ഞിട്ട് പണ്ഠിതനാണെന്ന് സ്വയം പറഞ്ഞാല്‍ മതിയോ? കേള്‍ക്കുന്നവര്‍ക്കും കൂടി തോന്നണ്ടേ?

അല്ല, ഈ കാന്തപുരത്തിന് എത്ര ഭാര്യമാരുണ്ട്?

കുട്ടുസ് said...

ബഹുഭത്ര്യത്വം ഉണ്ടായാല്‍ ആ സ്ത്രീക്കൂണ്ടാകുന്ന മക്കളെ ആരു നോക്കും.ഓരൊ മക്കള്‍ ഉണ്ടാകുംബോഴും ഡി,എന്‍ . എ നടത്തേന്ദി വരില്ലെ. നബിയുടെ കാലഘട്ടമ്പോലെ ഇനി വരില്ലെന്നു പറയാന്‍ പറ്റില്ല.ഇപ്പൊ പാലസ്തീന്‍ തന്നെ ഉദാഹരണമല്ലെ.