Sunday, December 28, 2008

ശബരിമലയില്‍ ഈ വര്‍ഷവും മകരജ്യോതി “കത്തിക്കുമോ”?

കഴിഞ്ഞ വര്‍ഷം വരെ മകരജ്യോതി ഒരു പരസ്യമായ രഹസ്യം ആയിരുന്നു. അതുകൊണ്ടാണല്ലോ ക്രിക്കറ്റ് കളിക്കിടെ ഗ്രൌണ്ടിന് മുകളിലൂടെ പോകുന്ന വിമാനത്തെയും ചന്ദ്രനെയും ഒക്കെ സൂം ചെയ്ത് കാണിക്കുന്ന് ക്യാമറകള്‍ ഒരിക്കല്‍പ്പോലും മകരജ്യോതി സൂം ചെയ്ത് കാണിക്കാത്തത്. പക്ഷെ ഇപ്രാവശ്യം ഒരു മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തന്നെ പരസ്യമായി സത്യം തുറന്ന് പറഞ്ഞതിനു ശേഷമുള്ള മകര വിളക്കാണ്.

നടന്ന് പോകുന്നത് പോയിട്ട് വാഹനങ്ങളില്‍ പോകുവാന്‍ പോലും പറ്റുന്ന അവസ്ഥയിലുള്ള റോഡുകളല്ല അവിടെയുള്ളത്. കുളിക്കാന്‍ ആവശ്യത്തിന് വെള്ളമില്ല, കുടിക്കാന്‍ ശുദ്ധജലമില്ല, ശുചിത്വത്തിന്റെ കാര്യം പറയാനുമില്ല. എന്നിട്ടും ഈ തട്ടിപ്പ് കണ്ട് “നിര്‍വൃതി”യണയാന്‍ ഈ ഇരുപത്തിയൊന്നം നൂറ്റാണ്ടിലും ആള്‍ക്കാര്‍ ഉണ്ടല്ലോ എന്നതാണ്. എന്നിട്ട് കോടികള്‍ കാണിക്കയും ഇടും. ആ കാശ് കൊടുത്ത് ആരെയെങ്കിലും കൊണ്ട് അവിടമൊന്ന് വൃത്തിയാക്കുകയോ ആ റോഡ് നന്നാക്കുകയോ ചെയ്യുന്നതല്ലേ ആര്‍ക്കെങ്കിലും കയ്യിട്ട് വാരാന്‍ കൊടുക്കുന്നതിലും നല്ലത്?

“മണ്ടന്മാര്‍“ കൂടുതലായി ശബരി മലയില്‍ എത്തുന്ന സമയത്തിനെയാണോ “മണ്ഡലകാലം“ എന്ന് പറയുന്നത്?

7 comments:

പകല്‍കിനാവന്‍ | daYdreaMer said...

വിശ്വാസം രക്ഷിക്കട്ടെ...
പ്രിയപ്പെട്ട കൂട്ടുകാരാ
പുതുവരാശംസകള്‍...

Suvi Nadakuzhackal said...

സൂക്ഷിച്ചു വേണം ഹേമന്തേ!! വിശ്വാസത്തെ തൊട്ടു കളിച്ചാല്‍ വല്ലവരും ഇഷ്ടന്‍റെ തലയ്ക്കു വില പറയാന്‍ സാധ്യത ഉണ്ട്. MF ഹുസ്സൈനിന്‍റെയും തസ്ലീമ നസ്രീനിന്‍റെയും M മുകുന്ദന്‍റെയും ഒക്കെ ഗതി കേടു വന്നെന്നു വരും.

അങ്കിള്‍ said...

ഹേമന്ദേ,
ശബരിമല അമ്പലം മനുഷ്യനുണ്ടാക്കിയതാണ്, ആ അമ്പലത്തിനകത്തുള്ള വിഗ്രഹം മനുഷ്യനുണ്ടാക്കിയതാണ്, പതിനെട്ടാം പടികള്‍ മനുഷ്യനുണ്ടാക്കിയതാണ്. മകരജ്യോതിക്ക് മാത്രം എന്താ പ്രത്യേകത. അതും മനുഷ്യനുണ്ടാക്കിയതായാല്‍ ഭക്തിയും വിശ്വാസവും എന്തിനാ കുറയുന്നത്?

ഹേമന്ത് | Hemanth said...

അങ്കിള്‍, അതു തന്നെയാണ് ഞാനും പറയുന്നത്. മകരജ്യോതി മനുഷ്യന്‍ ഉണ്ടാക്കുന്നതാണെന്നും അതെങ്ങനെയാണ് ഉണ്ടാക്കുന്നതെന്നും പുറത്ത് പറയണം. പിന്നെ മകരജ്യോതി കത്തുന്നത് സൂം ചെയ്ത് കാണിക്കുകയും വേണം. അല്ലാതെ “അതാ മൂന്നാമതും മകരജ്യോതി തെളിഞ്ഞിരിക്കുകയാണ്” എന്നൊന്നും അത്ഭുതം നടക്കുന്ന രീതിയില്‍ ടിവിയില്‍ കമന്ററി പറയരുത്. അങ്ങനെ പറയുന്നത് തട്ടിപ്പാണ്.

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ഇതൊക്കെ ഒരു വ്യവസായത്തിന്റെ ഭാഗമല്ലെ സുഹൃത്തെ. സര്‍ക്കാരിന്റെ കാലിയായ ഖജനാവിലേക്ക് നാലു കാശു വരുമെങ്കില്‍ ഇല്ലാത്ത ജ്യോതി ഉണ്ടെന്നു പറയുകയോ മിണ്ടാതിരിക്കുകയോ അല്ലെ നല്ലത്. ഇതു തുറന്നു കാട്ടിയതു കൊണ്ടൊന്നും ഭക്തി കുറയാന്‍ പോകുന്നില്ല.

അങ്കിള്‍ said...

ഹേമന്ദേ,
ശബരിമലയമ്പലവും, വിഗ്രഹവും, പതിനെട്ടാമ്പടിയുമെല്ലാം മനുഷ്യനുണ്ടാക്കിയതാണെന്ന് പ്രത്യേകം പറയുന്നില്ലെങ്കില്‍ മകരജ്യോതിയുടെ കാര്യം മാത്രം പ്രത്യേകം പറയണമെന്നുണ്ടോ എന്നും അര്‍ത്ഥമില്ലേ. സ്വയം ഉണ്ടാകുന്നതാണന്നോ, ദൈവം അയച്ചതെന്നോ മറ്റോ ടി.വിക്കാര്‍ പറയുന്നുണ്ടോ?. ഇനി ശ്രദ്ധിച്ചു നോക്കേണ്ടിയിരിക്കുന്നു. ഇതു വരെ ഞാന്‍ അതിലോട്ട് നോക്കിയിട്ടില്ല.

മോഹന്‍ പുത്തന്‍ പുരയുടെ കമന്റ് കണ്ടില്ലെ.അതു തന്നെയാണ് കാര്യം.

കടവന്‍ said...

“മണ്ടന്മാര്‍“ കൂടുതലായി ശബരി മലയില്‍ എത്തുന്ന സമയത്തിനെയാണോ “മണ്ഡലകാലം“ എന്ന് പറയുന്നത്? ha ahhaahah