Wednesday, October 1, 2008

നിരോധിക്കേണ്ട പരസ്യങ്ങള്‍

ഉപ്പുവെള്ളത്തിന്റെ കറ!!! ലോകത്തെവിടെയെങ്കിലും ഉപ്പുവെള്ളത്തെ കറയായി കണക്കാക്കുമോ? എവിടെയെങ്കിലും ഉപ്പ് കട്ട പിടിച്ചിരുന്നാല്‍ കുറച്ച് വെള്ളമൊഴിച്ച് കഴുകിയാല്‍ പോരേ? അതിന് കാശ് കൊടുത്ത് ‘ഈസിയോ ബാങ്’ വാങ്ങേണ്ട കാര്യമുണ്ടോ?

മൃഗക്കൊഴുപ്പ് ചേര്‍ക്കാത്ത വെജിറ്റേറിയന്‍ കറിപ്പൊടി!!! നിറപറയാണ് ആദ്യം തുടങ്ങിയത്, പിന്നെ ഈസ്റ്റേണും. കറിപ്പൊടിയിലെന്തിനാ മൃഗക്കൊഴുപ്പ്? വെജിറ്റേറിയന്‍ ഊണിന്റെകൂടെ തരുന്ന പായസത്തില്‍ ചേര്‍ത്തിരിക്കുന്ന നെയ്യ് മൃഗക്കൊഴുപ്പ് അല്ലേ?

ക്ലബ് സോഡ, ചിപ്സ്, മ്യൂസിക് സിഡി - പരസ്യം കൊള്ളാം, പക്ഷെ കമ്പനി പേര് മദ്യക്കുപ്പിയുടെ പുറത്ത് ഉള്ളത് പോലെ തന്നെ!

മനുഷ്യന്‍ സോഷ്യല്‍ പശുവാണ്!!! പശു? മനുഷ്യന്‍ കുരങ്ങനാണ് എന്ന് പറഞ്ഞാല്‍ പിന്നെയും സമ്മതിക്കാം. പക്ഷെ പശുവാണെന്ന് പറഞ്ഞാലോ? പരസ്യം ബബിള്‍ ഗമിന്റേത്. ഹിന്ദിയിലെ പശുവിനെ തര്‍ജ്ജിമ ചെയ്യാതെ അതുപോലെ മലയാളത്തിലാക്കിയതിന്റെ ഫലം.

പരിശുദ്ധമായ ബി ഐ എസ്സ് സ്വര്‍ണ്ണം ഏറ്റവും കുറഞ്ഞവിലയില്‍ കല്യാണ്‍ ജ്വല്ലേഴ്സില്‍. അപ്പോള്‍ ബി ഐ എസ് സ്വര്‍ണ്ണതിലും പരിശുദ്ധമല്ലാത്തത് ഉണ്ടോ? ഇവരെന്താ സ്വര്‍‌ണ്ണം ശരിക്കുള്ള വിലയിലും കുറച്ച് കൊടുക്കുമോ?

ആക്സ് ഇഫക്റ്റ്!!! ആക്സിന്റെ സ്പ്രേ ദേഹത്തടിച്ചോണ്ട് വഴിയിലിറങ്ങിയാല്‍ വഴിയെ പോകുന്ന പെണ്‍പിള്ളേരൊക്കെ ദേഹത്തോട്ട് വന്ന് ഒട്ടും പോലും. പിന്നേ, അതല്ലെ ആണുങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ കാര്യം? ഈ പരസ്യം കണ്ട് അത് വാങ്ങിക്കുന്നവന്‍ ഒന്നുകില്‍ മന്ദബുദ്ധി ആയിരിക്കും അല്ലെങ്കില്‍ ഞെരമ്പ് രോഗി ആയിരിക്കും.

അടുത്ത കാലത്ത് കണ്ട് തുടങ്ങിയ പുതിയൊരു ഉല്‍പ്പന്നമാണ് ‘ദൈവം’. അമ്പല പരസ്യം, പള്ളിപ്പരസ്യം. ആവശ്യമുള്ളവര്‍ ദൈവത്തെ തേടി അങ്ങോട്ട് പോകുന്നതായിരുന്നു ഇതുവരെ പതിവ്. പക്ഷെ ഇപ്പോള്‍ ദൈവം ആളെ പിടിക്കാന്‍ ഇറങ്ങുന്നസ്ഥിതിക്ക് ദൈവത്തിനെന്താ ഈ ബിസിനസില്‍ ലാഭം?

ഇത്തരം തട്ടിപ്പ് പരസ്യങ്ങള്‍ക്ക് എതിരെ നടപടി എടുക്കാന്‍ നിയമം ഉണ്ടാക്കേണ്ടതല്ലെ?

5 comments:

siva // ശിവ said...

ഹ ഹ...ഇപ്പോഴാ ഈ പരസ്യങ്ങള്‍ ശരിക്കും മനസ്സിലാകുന്നത്.....

മുക്കുവന്‍ said...

the last one I like the best!

മയൂര said...

may be we call use these for commen sence test :)
good post :)

A Cunning Linguist said...

പരസ്യങ്ങളെല്ലാം തന്നെ നിരോധിക്കണം... ഒരു നല്ല ഉല്‍പന്നത്തിന് എന്തിനാണ് പരസ്യം? പരസ്യം മൂലം ഒരു ഉല്‍പന്നത്തിന്റെ വില കൂടുകയല്ലെ ചെയ്യുന്നത്, പ്രത്യേകിച്ചൊരു value addition-നും ഇല്ലാതെ...?

അങ്കിള്‍ said...

ഇതാ ഇവിടെ കുറേ തട്ടിപ്പ് പരസ്യങ്ങളെ പറ്റി എഴുതിയിട്ടുണ്ട്. ഓണം മെഗാബംബര്‍ സമ്മാനം കിട്ടിയവര്‍.