Monday, July 21, 2008

വിവരമില്ലാത്തവര്‍ മാത്രം വായിക്കാന്‍

കഴിഞ്ഞ ആഴ്ച പോസ്റ്റ് ചെയ്തത് അഗ്രിഗേറ്ററില്‍ വരാത്തതുകൊണ്ട് വീണ്ടും പോസ്റ്റ് ചെയ്യുന്നു.

തലക്കെട്ട് ‘വിവരമില്ലാത്തവര്‍ മാത്രം വായിക്കാന്‍‘ എന്നാണെങ്കിലും ഈ പോസ്റ്റ് ആര്‍ക്കും വായിക്കാം. എങ്കിലും എന്റെ ചോദ്യത്തിന് നിങ്ങള്‍ തരുന്ന ഉത്തരത്തില്‍ നിന്നും നിങ്ങള്‍ക്ക് വിവരമുണ്ടോ എന്ന് മറ്റ് വിവരമുള്ളവര്‍ക്ക് മനസ്സിലാകും. പക്ഷെ വിവരമില്ലാത്തവര്‍ക്ക് ഇതൊന്നും തന്നെ മനസ്സിലാവുകയില്ല.

എന്റെ ചോദ്യം ഇതാണ്. ഏഴാം ക്ലാസിലെ സാമൂഹ്യ പാഠത്തിലെ ‘മതമില്ലാത്ത ജീവന്‍’ എന്ന പാഠത്തില്‍, ജീവന്റെ മതം എഴുതിയേ തീരു എന്ന്‍ ഹെഡ്മാസ്റ്റര്‍ നിര്‍ബന്ധം പിടിച്ചിരുന്നെങ്കില്‍ അവിടെ ഏത് മതം ആണ് എഴുതേണ്ടിയിരുന്നത്?

ഇതു വായിക്കുന്നവരില്‍ പത്രപ്രവര്‍ത്തകരോ ടിവി ചാനല്‍കാരോ ഉണ്ടെങ്കില്‍ ദയവായി ഈ ചോദ്യം പുസ്തകത്തിനെതിരെ സമരം ചെയ്യുന്നവരോട് ചോദിക്കുക; സ്ഥിരമായി പള്ളിയില്‍ പോകുന്നവര്‍ അവിടെയും പോയി ചോദിക്കണം; രാഷ്ടീയക്കാര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ നിങ്ങളുടെ തലപ്പത്തിരുന്ന് നിങ്ങളെക്കൊണ്ട് തല്ലുണ്ടാക്കുന്നവരോട് ചോദിക്കുക.

ഡീക്കന്‍ റൂബിന്‍ തോട്ടുപുറം ഈ ചോദ്യത്തിനു കൃത്യമായ മറുപടി തന്നിട്ട് ഇനി ബ്ലോഗെഴുതിയാല്‍ മതി.

സമരം ചെയ്യുന്നവരും നിരാഹാരം കിടക്കുന്നവരും ഈ ചോദ്യത്തിന് ഉത്തരം പറഞ്ഞിട്ട് മതി സമരം നടത്തുന്നത്.

അപ്പോള്‍ എന്താണ് നിങ്ങളുടെ ഉത്തരം?

17 comments:

Kichu $ Chinnu | കിച്ചു $ ചിന്നു said...

കലക്കന്‍ ചോദ്യം മാഷെ....!
ഇതിനൊക്കെ എതിരെ സമരം ചെയ്യുന്നവരെ വേണം പറയാന്‍... മതമില്ലാതെ ഒരു കുട്ടി വളര്‍ന്നാല്‍ ആകാശം ഇടിഞ്ഞൊന്നും വീഴില്ല...

ടോട്ടോചാന്‍ said...

ചോദ്യം ചോദിക്കേണ്ടതു തന്നെ..
പണ്ടേ ചോദിക്കേണ്ടതായിരുന്നു...

നിരക്ഷരൻ said...

എന്റെ ഉത്തരത്തിന്റെ മാതൃക ഇവിടെയുണ്ട്. അങ്ങിനെ എഴുതിയാല്‍ എന്താ കുഴപ്പം. ആര്‍ക്കെങ്കിലും ചോദ്യം ചെയ്യാന്‍ പറ്റുമോ ?

mmrwrites said...

നിര്ക്ഷരന്റെ ഉത്തരം നോക്കുന്നതിനു മുന്‍പ് ഞാനൊരുത്തരം പറയാം.. പണ്ട് ഞങ്ങളുടെ കോളേജില്‍ ഒരു ടീച്ചറുണ്ടായിരുന്നു.. ടീച്ചറെ കുട്ടികള്‍ ചെല്ലപ്പേരുവിളിച്ചിരുന്നതു കാക്കത്തന്‍പുരാട്ടിയെന്നായിരുന്നു.. കാര്യം മനസ്സിലായിരിക്കുമല്ലോ.. അതുപോലെ കാക്കത്തന്‍പുരാന്‍ എന്നോ മറ്റോ എഴുതുക..

പാമരന്‍ said...

ചുമ്മാ പറ്റിക്കരുത്‌.. 'വിവരമില്ലാത്തവര്‍ മാത്രം' എന്നു തലക്കെട്ടു കണ്ടു വായിക്കാനോടിവന്ന എന്നോട്‌ വിവരമുള്ളവര്‍ക്കു പോലും ഉത്തരമില്ലാത്ത ചോദ്യം ചോദിക്കുന്നോ?

sajan jcb said...

ഹേമന്ത്,
താങ്കളുടെ കമന്റു കണ്ടു വന്നതാണ്.... ഒന്നാമതായി എന്റെ പോസ്റ്റ് രാഷ്ട്രീയമല്ല...തികച്ചും വ്യക്തിപരമാണ്. താങ്കളുടെ ചോദ്യത്തിനു അതുത്തരം തരുന്നില്ലെങ്കിലും കിച്ചു&ചിന്നു വിന്റെ കമന്റിനുത്തരം തരും ... "മതമില്ലാതെ ഒരു കുട്ടി വളര്‍ന്നാല്‍ ആകാശം ഇടിഞ്ഞൊന്നും വീഴില്ല..."; ഉത്തരം: ഞാന്‍ ഭംഗിയായി വീണേനേ.

ചെറുപ്പം മുതലേ ഒരു കുട്ടിക്കു തെറ്റു ചെയ്യാനാണ് പ്രവണത കൂടുതല്‍... അതിനെ നേരായമാര്‍ഗ്ഗം കാണിക്കുന്നതു് ഈ മതങ്ങള്‍ തന്നെയാണ്. അതില്‍ നല്ല കാര്യങ്ങള്‍ ഉണ്ട്. അതു തീര്‍ച്ചയായും ഒരു കുട്ടിയെ ചെറുപ്പത്തില്‍ തന്നെ പഠിപ്പിക്കണം.


ഇനി ഈ പാഠത്തിലേക്കു വരാം. നല്ലൊരു ആശയം തന്നെയാണിത്. ഒരു ദൈവത്തിലും വിശ്വസ്സിക്കാതെ തനിക്കിഷ്ടം പോലെ ജീവിക്കാന്‍ തന്റെ മക്കളെ വളര്‍ത്താനാണ് ഒരു അച്ഛനും അമ്മയ്ക്കും താത്പര്യം എങ്കില്‍ അത് അവരുടെ ഇഷ്ടം... പക്ഷേ മതവിശ്വാസങ്ങളില്‍ തന്റെ കുട്ടി വളരുന്നതാണ് അപകടകരം; അതില്ലാതെ വളരുന്നതാണ് മഹത്തരം എന്ന ധ്വനി ഈ പാഠത്തിനുണ്ട്. അതിനെ മാത്രമേ ചോദ്യം ചെയ്യുന്നുള്ളൂ.

ഇനി താങ്കളുടെ ചോദ്യം .. മുസ്ലീം ആയ അച്ഛനും ഹിന്ദുവായ അമ്മയ്ക്കും പിറന്ന മകന്റെ മതമേത്? അതല്ലേ ചോദ്യം? ഇതിനെ യഥാര്‍ത്ഥജീവിതവുമായി ബന്ധപ്പെടുത്തി നോക്കൂ... അല്ലെങ്കില്‍ ഇന്ത്യയിലെ നിയമം എന്തു പറയുന്നു എന്നു നോക്കൂ.. നിയമം പറയുന്നതു് അച്ഛന്‍ ഏതു മതത്തിലാണോ അതു തന്നെയാണ് മക്കളുടെ മതം. ശരിയാണ് ആ കുട്ടി വലുതാകുമ്പോള്‍ അവനു തീരുമാനിക്കാം മതം മാറണോ വേണ്ടയോ എന്ന്. മതം ഉപേക്ഷിക്കുകയും ആവാം.

ഇനി ഈ പാഠത്തില്‍ പറയുന്നതു പോലെ സ്വന്തം മതവും ജാതിയും തിരഞ്ഞെടുക്കാന്‍ കഴിയുന്ന ഒരവസ്ഥ ഇന്ത്യയില്‍ ഉണ്ടായിരുന്നെങ്കില്‍ 'ഞാന്‍' ഇതിനകം യെത്രയെത്ര ജാതികള്‍ തിരഞ്ഞെടുത്തേനേ? [ഛേയ് എന്റെ ജാതിയില്‍ റിസര്‍വേഷന്‍ ഇല്ലടേയ് :-( ]

എന്തായാലും ആ അവസ്ഥ ഇന്ത്യയില്‍ ഇല്ലാത്തിടത്തോള്ളം കാലം ഈ പാഠം എന്തിനു വരും തലമുറയെ അടിച്ചേല്‍പ്പിക്കണം ? മാത്രമല്ല ഈ പാഠം പഠിപ്പിക്കാന്‍ കുറേയധികം മാതാപിതാക്കള്‍ക്ക് താത്പര്യമില്ലെങ്കില്‍ എന്തിനു സര്‍ക്കാര്‍ അതു പഠിപ്പിക്കണം?

ആൾരൂപൻ said...

ഹേമന്ത്‌,
വിവരമില്ലാത്തവര്‍ക്കായതുകൊണ്ട്‌ ഞാനതു വായിച്ചു. വിവരമില്ലാത്തവനെന്തു മനസ്സിലാവാനാ? അതുകൊണ്ട്‌ ഉത്തരമൊന്നും തരുന്നില്ല. മതമില്ലാത്ത ജീവന്‍ എന്നതിനു പകരം ജീവനില്ലാത്ത മതം എന്നു മതിയായിരുന്നു. മതം എന്നത്‌ ഒരു സംസ്ക്കാരത്തിന്റെ പ്രതീകം കൂടിയാണ്‌. രണ്ട്‌ മതം എന്നാല്‍ രണ്ട്‌ സംസ്ക്കാരം എന്നാണ്‌. അതു രണ്ടും ചേര്‍ന്നാല്‍ ആ രണ്ട്‌ മതവും/സംസ്ക്കാരവും "ഠും". എന്നു വച്ചാല്‍ ജീവനില്ലാത്ത മതം എന്ന്.

Baiju Elikkattoor said...

മതം 'മത്തങ്ങാ'എന്നായാലോ?

ഹേമന്ത് | Hemanth said...

ഈ പാഠം പഠിപ്പിക്കാന്‍ കുറേയധികം മാതാപിതാക്കള്‍ക്ക് താത്പര്യമില്ലെങ്കില്‍ എന്തിനു സര്‍ക്കാര്‍ അതു പഠിപ്പിക്കണം?

ലോകത്ത് സംഭവിക്കുന്ന എല്ലാ കാര്യങ്ങള്‍ക്കും അതിന്റേതായ എന്തെങ്കിലും ഒരു കാരണവും ഉണ്ടായിരിക്കും. അങ്ങനെയെങ്കില്‍ മേല്‍പ്പറഞ്ഞ മതാപിതാക്കളുടെ താല്‍പ്പര്യമില്ലായ്മയുടെ കാരണം എന്താണ്?

ദൈവത്തിന്റെ പുറകെ പോക്കാത്തവരെല്ലാം കൊള്ളരുത്താവരാണെന്ന് പറയുന്നത് എന്ത് അടിസ്ഥാ‍നത്തിലാണ്? ക്ഷേത്രങ്ങളിലും പള്ളികളിലും പോകുന്നവരെല്ലാം നല്ലവരാണെന്നുള്ള ഒരു ധ്വനിയും അതിലില്ലേ? അങ്ങനെയെങ്കില്‍ പള്ളികളില്‍ എന്തിനാണ് കുമ്പസാരക്കൂട്? വിശ്വാസികളെല്ലാം നല്ലവരല്ലേ? അവര്‍ കുറ്റം ചെയ്യില്ലല്ലോ, പീന്നെന്തിനു കുമ്പസാരിക്കണം? ശത്രുസംഹാര പൂജ മറ്റൊരുത്തനിട്ട് പണികൊടുക്കാനുള്ളതല്ലെ? അതെങ്ങനെ നല്ലകാര്യമാകും?

പിന്നെ മക്കളുടെ മതം അച്ഛന്റെ മതമാണ് എന്ന് പറയുന്നതിനോട് യോജിക്കാന്‍ കഴിയില്ല. ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം അച്ഛനും അമ്മയ്ക്കും തുല്യ അവകാശമാണുള്ളത്. അങ്ങനെയല്ലാ എന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍ അവരൊന്നും ഒരുകാലത്തും നന്നാകില്ല!!!

sajan jcb said...

ഹേമന്ത്,
ഏറ്റവും അവസാനം എഴുതിയ കാര്യത്തില്‍ പിടിച്ചു തൂങ്ങല്ലേ പ്ലീസ്. അതിനും മുകളില്‍ കുറേ കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു. കൂടുതല്‍ പറയാനുമില്ല.

ദൈവത്തിന്റെ പുറകെ പോക്കാത്തവരെല്ലാം കൊള്ളരുത്താവരാണെന്ന് പറയുന്നത് എന്ത് അടിസ്ഥാ‍നത്തിലാണ്?

അങ്ങിനെ ഞാന്‍ പറഞ്ഞോ? ഇല്ലെന്നാണ് എന്റെ അറിവ്. ഇനി താങ്കള്‍ അങ്ങിനെയാണ് മനസ്സിലായതെങ്കില്‍ അത് എന്റെ തെറ്റ്. ഞാന്‍ അങ്ങിനെ കമന്റ് ചെയ്യരുതായിരുന്നു. ഇനി അലോചിക്കൂ... നിങ്ങള്‍ക്കു 'മതമില്ലാത്ത ജീവന്‍' ശ്രേഷ്ഠമായ പാഠഭാഗമാണ് അല്ലേ? പക്ഷേ കുറേ പേര്‍ക്കു തോന്നിയത് തങ്ങളെ തന്നെ അപമാനിക്കുനതു പോലെയാണ്. മതവിശ്വാസികളാണ് എല്ല കുരത്തകേടിനും കാരണം അതു കൊണ്ട് മതമില്ലാതെ ജീവിക്കുന്നതാണ് ശ്രേഷ്ടം എന്ന ധ്വനി നിര്‍ഭാഗ്യവശാല്‍ ആ പാഠത്തില്‍ ഉണ്ടെന്ന് കുറേപേര്‍ക്കു തോന്നി. ക്ഷമിക്കൂ. അപ്പോള്‍ എന്താണ് സര്‍ക്കാര്‍ ചെയ്യേണ്ടത്? താങ്കള്‍ തീരുമാനിക്കൂ...

പിന്നെ മക്കളുടെ മതം അച്ഛന്റെ മതമാണ് എന്ന് പറയുന്നതിനോട് യോജിക്കാന്‍ കഴിയില്ല.
ഭരണഘടനയോടോ നിയമങ്ങളോടോ എതിര്‍പ്പുള്ള കാരണമാണോ ഈ വിയോജിപ്പ്? അച്ഛന് പൈതൃകമായി ലഭിക്കുന്ന സ്വത്ത് മക്കള്‍ക്ക് കൊടുക്കന്നതിനോട് എന്തേങ്കിലും എതിര്‍പ്പുണ്ടോ? എന്തേ അമ്മയുടെ പൈതൃകസ്വത്ത് ചോദിക്കാത്തത്? നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നത് അച്ഛന്റെ വീടില്‍ തെന്നെയല്ലേ? അച്ഛന്റെ വീട്ടുപേരോ സര്പ്പോരോ അല്ലേ മക്കള്‍ക്കു കിട്ടുന്നത്? എന്തിന് സ്വന്തം പേരിന്റെ കൂടെ അച്ഛന്റെ പേരു തന്നെയല്ലേ കേരളത്തിലുള്ളവര്‍ ഉപയോഗിക്കുന്നത്? പിന്നെ അച്ഛന്റെ മതം മക്കള്‍ക്കു കൊടുക്കന്നതില്‍ മാത്രം അമ്മയെ ഓര്‍ത്തത് നന്ദി.

വിചാരം said...

കുഴക്കുന്ന ചോദ്യമാണിത് അതുകൊണ്ടു ഉത്തരമില്ല.

സാജന്‍ ജെ.സി.ബി (പണ്ടറിയാതെ ജെസിബി എന്നത് ഞാന്‍ ജേക്കബ് എന്നെഴുതിയതിന് വാളെടുത്ത വ്യക്തിയാണ് സാജന്‍ :) ).

ചെറുപ്പം മുതലേ ഒരു കുട്ടിക്കു തെറ്റു ചെയ്യാനാണ് പ്രവണത കൂടുതല്‍... ഈ വാദം തെറ്റാണ് എന്നു ഞാന്‍ പറയുന്നു, സാമൂഹികമായ വ്യവസ്ഥിതി എന്നത് തന്നെ ഒരു ക്രമപ്പെടുത്തലാണ് അതില്‍ മതത്തിന് സ്ഥാനമുണ്ടായിരിക്കാം എന്നാല്‍ അത് മതത്തിന് മാത്രമാണ് എന്നത് സ്ഥാപിയ്ക്കാനാണ് താങ്കളുടെ ഈ വീക്ഷണം എന്നത് തികചും ബാലിശമായ ഒരു നിരീക്ഷണമായി പോയി. കുട്ടികള്‍ക്ക് വലിയതും ചെറുതും എന്ന ബോധം ഇല്ല അവരുടെ മനസ്സില്‍ എല്ലാവരും തുല്യരാണ് അതുകൊണ്ടാണ് ചെറിയ വായില്‍ വലിയ വാക്കുകളും വലിയ ചിന്തകളും വരുന്നത് എന്നാല്‍ ഇത് തെറ്റാണന്ന് വലിയവര്‍ പറയുന്നു എന്നാല്‍ അത് മതത്തിന്റെ കാഴ്ച്ചപാടല്ല വലിയവരെ ബഹുമാനിക്കുക, പ്രായമായവരെ അനുസരിക്കുക എന്നതല്ലാം (എന്നാല്‍ നിയമം അങ്ങനെയല്ല ട്ടോ ..... ഹെഡ്കോണ്‍സ്റ്റബിളിന് വയസ്സ് 50 പുതുതായി വരുന്ന എസ്.ഐ ക്ക് വയസ്സ് 30 ആര് ആരെ ബഹുമാനിക്കണമെന്ന് നിയമ പുസ്തകത്തില്‍ എഴുതിയത് മതം പറയുന്നു എന്നു പറയുന്നത് തെറ്റായി വരും (മതമല്ല സമൂഹം പറയുന്നത് ) .

കുട്ടികളുടെ സ്വതന്ത്ര ചിന്തകളെ അടിമചിന്തകളാക്കുക എന്നതാണ് മതം പറയുന്നതും പ്രവര്‍ത്തിയ്ക്കുന്നതും.
ഉദാഹരണങ്ങള്‍ ഇതാ പിടിച്ചോ :
1). പാപികളുടെ വാസ സ്ഥലം നരകമായിരിക്കും, തെറ്റു ചെയ്യുന്നവരുടെ വീട് എന്നെന്നും നരകമായിരിക്കും, അല്ലാഹുവിലും മുഹമദിലും അന്ത്യ നാളിലും വിശ്വസിക്കാത്തവരുടെ ഇടം നരകമായിരിക്കും .
ഇതിലടങ്ങിയിരിക്കുന്നത് . ഇസ്ലാമത വിശ്വാസികളല്ലാത്തവരെല്ലാം പാപികളാണ്, ഇസ്ലാമത വിശ്വാസികളെല്ലാത്തവരെല്ലാം തെറ്റുക്കാരാണ് (ഇസ്ലാമതത്തില്‍ വിശ്വസിയ്ക്കുന്നവര്‍ തെറ്റു ചെയ്താല്‍ അവര്‍ക്ക് തൌബ ചെയ്ത് മടങ്ങാം .. എന്തൊരു വാഗ്ദാനം). ഇതേ ചിന്താഗതി തന്നെയാണ് മറ്റെല്ലാ മതങ്ങളിലും ഉള്ളത് , ഞാനൊരു ഇസ്ലാമിക ചുറ്റുപ്പാടില്‍ ജനിച്ചതുകൊണ്ട് ഉദാഹരിച്ചത് ഇസ്ലാമത ചിന്ത.
വളരുന്ന കുട്ടികളില്‍ മനുഷ്യരെ വേര്‍ത്തിരിക്കുന്ന കാര്യങ്ങള്‍ മതത്തിലോ അതോ മതമില്ലാത്ത ജീവനിലോ എന്നത് മി.സാജന്‍ പറയുക.

ഞാന്‍ മുകളീഴുതിയ കാര്യങ്ങളില്‍ ഈ അപകടം വ്യക്തമാക്കിയിരിക്കുന്നു “മതവിശ്വാസങ്ങളില്‍ തന്റെ കുട്ടി വളരുന്നതാണ് അപകടകരം; അതില്ലാതെ വളരുന്നതാണ് മഹത്തരം എന്ന ധ്വനി ഈ പാഠത്തിനുണ്ട്. അതിനെ മാത്രമേ ചോദ്യം ചെയ്യുന്നുള്ളൂ.“

നിയമം പറയുന്നതു് അച്ഛന്‍ ഏതു മതത്തിലാണോ അതു തന്നെയാണ് മക്കളുടെ മതം. .. ഈ നിയമം ഞാന്‍ അറിയുന്ന ഇന്ത്യന്‍ നിയമത്തിലില്ല അതൊരു വിഭാഗത്തിന്റെ സിവില്‍ നിയമങ്ങളിലൊള്ളൂ, സിവില്‍ നിയമം ഭാരതത്തിലെ എല്ലാവര്‍ക്കും തുല്യത നല്‍കുന്നില്ല മുസ്ലിംങ്ങള്‍ക്ക് ശരീഅത്തിലെ നിയമപ്രകാരവും ക്രിസ്ത്യാനികള്‍ക്ക് പിന്തുടര്‍ച്ചാവകാ‍ാശ നിയമവും ഹിന്ദുക്കള്‍ക്ക് ഹിന്ദു ആക്റ്റ് അനുസരിച്ചും മറ്റു മതങ്ങള്‍ക്ക് അവരുടെ വിശ്വാസപ്രമാണമനുസരിച്ചും ഇവിടെ അന്‍‌വ്വര്‍ സാദത്തിനും ലക്ഷ്മിയ്ക്കും മത കാര്യങ്ങളില്‍ വിശ്വാസമില്ലാത്തത് കൊണ്ട് കുട്ടി ഏതു മതത്തില്‍ വളരണമെന്നത് അവന്റെ തന്നെ ചിന്തയ്ക്ക് വിട്ടതു ശരിയ്ക്കും ഉചിതമാവുന്നു.


ഇനി ഈ പാഠത്തില്‍ പറയുന്നതു പോലെ സ്വന്തം മതവും ജാതിയും തിരഞ്ഞെടുക്കാന്‍ കഴിയുന്ന ഒരവസ്ഥ ഇന്ത്യയില്‍ ഉണ്ടായിരുന്നെങ്കില്‍ 'ഞാന്‍' ഇതിനകം യെത്രയെത്ര ജാതികള്‍ തിരഞ്ഞെടുത്തേനേ?
ആവാലോ ... കാലടി നമ്പൂതിരിയുടെ ഭാര്യ നായരായിരിന്നു അവര്‍ ബ്രഹമണ ദീക്ഷ സ്വീകരിക്കുന്ന ചടങ്ങില്‍ ബഹുമാനപ്പെട്ട സുധീരന്‍ പങ്കെടുത്തത് വിവാദമായിരിന്നു, അപ്പോള്‍ ഒരാള്‍ക്ക് ഏതു ജാതിയും തെരെഞ്ഞെടുക്കാം എന്നത് ഇത് സൂചിപ്പിയ്ക്കുന്നു.


[ഛേയ് എന്റെ ജാതിയില്‍ റിസര്‍വേഷന്‍ ഇല്ലടേയ് :-( ] ഇതൊരു ആക്ഷേപഹാസ്യമായതിനാല്‍ ഉത്തരം ഞാന്‍ നല്‍കുന്നില്ല അതസ്വാദിയ്ക്കുന്നു :)

എന്തായാലും ആ അവസ്ഥ ഇന്ത്യയില്‍ ഇല്ലാത്തിടത്തോള്ളം കാലം ഈ പാഠം എന്തിനു വരും തലമുറയെ അടിച്ചേല്‍പ്പിക്കണം ? മാത്രമല്ല ഈ പാഠം പഠിപ്പിക്കാന്‍ കുറേയധികം മാതാപിതാക്കള്‍ക്ക് താത്പര്യമില്ലെങ്കില്‍ എന്തിനു സര്‍ക്കാര്‍ അതു പഠിപ്പിക്കണം?
തീര്‍ച്ചയായും ഈയൊരു അവസ്ഥ ഇന്ത്യയില്‍ ഉണ്ട് .
പിന്നെ സര്‍ക്കാര്‍ പഠിപ്പിയ്ക്കുന്നത് പഠിയ്ക്കാന്‍ താല്പര്യമില്ലെങ്കിലെങ്കില്‍ മറ്റേതെങ്കിലും സ്ഥാപനത്തില്‍ പഠിപ്പിയ്ക്കൂ അതല്ലേ നല്ലത്. അല്ലാതെ അത് പഠിയ്കാന്‍ താല്പര്യമുള്ളവരുടെ സ്വാതന്ത്രത്തെ പോലും ഹനിയ്ക്കുന്നതെന്തിന് ?

sajan jcb said...

you've said it, വിചാരം!

പിന്നെ സര്‍ക്കാര്‍ പഠിപ്പിയ്ക്കുന്നത് പഠിയ്ക്കാന്‍ താല്പര്യമില്ലെങ്കിലെങ്കില്‍ മറ്റേതെങ്കിലും സ്ഥാപനത്തില്‍ പഠിപ്പിയ്ക്കൂ അതല്ലേ നല്ലത്. അല്ലാതെ അത് പഠിയ്കാന്‍ താല്പര്യമുള്ളവരുടെ സ്വാതന്ത്രത്തെ പോലും ഹനിയ്ക്കുന്നതെന്തിന്


ശാന്തമായി ഇതൊന്നു തിരിച്ചു തിന്തിച്ചു നോക്കൂ... കാരണം ഞാനും tax കൊടുക്കുന്നുണ്ടല്ലോ! ഇനി ഇതു പഠിപ്പിച്ചേ തീരു എങ്കില്‍ ആരും എതിരു പറയുന്നില്ല. സ്വന്തമായി ഒരു study center തന്നെ ഈ 'മത' പ്രാചരകര്‍ക്കു ഉപയോഗിക്കാമല്ലോ? എന്തിനു സര്‍ക്കര്‍ സ്ഥാപനങ്ങള്‍ തന്നെ തിരഞ്ഞെടുക്കണം ? അവിടേയുള്ളൂ പരാതി.

മറ്റുള്ളവ ഞാന്‍ ഒരിക്കല്‍ പറഞ്ഞു... പിന്നെ ഇന്ത്യന്‍ നിയമങ്ങള്‍ ഒന്നു കൂടി മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് നന്നായിരിക്കും!

ഈ വിഷയത്തില്‍ എനിക്കു പറയാനുള്ളതു കഴിഞ്ഞു. നന്ദി

വിചാരം said...

ഹേമന്തിനോട് പറഞ്ഞത് തന്നെ ഞാന്‍ തിരിച്ചു പറയുന്നു .

sajan jcb said...
ഹേമന്ത്,
ഏറ്റവും അവസാനം എഴുതിയ കാര്യത്തില്‍ പിടിച്ചു തൂങ്ങല്ലേ പ്ലീസ്. അതിനും മുകളില്‍ കുറേ കാര്യങ്ങള്‍ ഞാന്‍ പറഞ്ഞു. കൂടുതല്‍ പറയാനുമില്ല.

:)

sajan jcb said...

കുഴക്കുന്ന ചോദ്യമാണിത് അതുകൊണ്ടു ഉത്തരമില്ല.

താങ്കള്‍ക്കേ അറിയാത്ത ഉത്തരം കണ്ടു പിടിക്കാനാണോ ഈ ചെറിയ കുട്ടികളോട് ആവശ്യപ്പെടുന്നത്? ?? ഭീകരം

സാജന്‍ ജെ.സി.ബി (പണ്ടറിയാതെ ജെസിബി എന്നത് ഞാന്‍ ജേക്കബ് എന്നെഴുതിയതിന് വാളെടുത്ത വ്യക്തിയാണ് സാജന്‍ :) ).


ഇതും ഈ പോസ്റ്റും തമ്മില്‍ എന്തു ബന്ധം?! ആശയസംഘടനത്തിനു കാമ്പിലെങ്കില്‍ വ്യക്തി സംഘട്ടനം തന്നെ പഥ്യം അല്ലേ?

ചെറുപ്പം മുതലേ ഒരു കുട്ടിക്കു തെറ്റു ചെയ്യാനാണ് പ്രവണത കൂടുതല്‍... ഈ വാദം തെറ്റാണ് എന്നു ഞാന്‍ പറയുന്നു, ?
എന്തടിത്ഥാനത്തില്‍? ജനിക്കുമ്പോള്‍ തന്നെ കുട്ടിക്കു മറ്റുള്ളവരെ സഹായിക്കാനണോ തോന്നുന്നത്? കുറുമ്പു കാണിക്കുന്നത് പിന്നെ എന്തുകൊണ്ടാണാവോ? അതു പോട്ടേ എല്ലാ നല്ല ശീലങ്ങളും അറിയുന്ന കുട്ടിയെ എന്തിനാണാവോ സ്കൂളില്‍ വിടുന്നത്? ചീത്ത ശീലങ്ങള്‍ പഠിപ്പിക്കാനോ?

സാമൂഹികമായ വ്യവസ്ഥിതി എന്നത് തന്നെ ഒരു ക്രമപ്പെടുത്തലാണ് അതില്‍ മതത്തിന് സ്ഥാനമുണ്ടായിരിക്കാം എന്നാല്‍ അത് മതത്തിന് മാത്രമാണ് എന്നത് സ്ഥാപിയ്ക്കാനാണ് താങ്കളുടെ ഈ വീക്ഷണം എന്നത് തികചും ബാലിശമായ ഒരു നിരീക്ഷണമായി പോയി.

മതങ്ങള്‍ടെ അതില്‍ വലിയൊരു പങ്കുവഹിക്കുന്നുണ്ട് എന്നു സ്ഥാപിക്കാനേ എന്നിക്കുദ്ദേശമുള്ളൂ.താങ്കള്‍ പറയൂ... വലിയൊരു സ്ഥാനം വഹിക്കുന്നുവോ... ഇല്ലയോ?

എന്നാല്‍ നിയമം അങ്ങനെയല്ല ട്ടോ ..... ഹെഡ്കോണ്‍സ്റ്റബിളിന് വയസ്സ് 50 പുതുതായി വരുന്ന എസ്.ഐ ക്ക് വയസ്സ് 30 ആര് ആരെ ബഹുമാനിക്കണമെന്ന് നിയമ പുസ്തകത്തില്‍ എഴുതിയത് മതം പറയുന്നു എന്നു പറയുന്നത് തെറ്റായി വരും (മതമല്ല സമൂഹം പറയുന്നത് ) .

അനുസരണവും ബഹുമാനവും തമ്മില്‍ വ്യക്തമായി മനസ്സിലാക്കിയാല്‍ ഇതു താങ്കള്‍ പറയില്ലായിരുന്നു.

കുട്ടികളുടെ സ്വതന്ത്ര ചിന്തകളെ അടിമചിന്തകളാക്കുക എന്നതാണ് മതം പറയുന്നതും പ്രവര്‍ത്തിയ്ക്കുന്നതും.
ഉദാഹരണങ്ങള്‍ ഇതാ പിടിച്ചോ :
1). പാപികളുടെ വാസ സ്ഥലം നരകമായിരിക്കും, തെറ്റു ചെയ്യുന്നവരുടെ വീട് എന്നെന്നും നരകമായിരിക്കും,


I am agree with you to an extent.

വളരുന്ന കുട്ടികളില്‍ മനുഷ്യരെ വേര്‍ത്തിരിക്കുന്ന കാര്യങ്ങള്‍ മതത്തിലോ അതോ മതമില്ലാത്ത ജീവനിലോ എന്നത് മി.സാജന്‍ പറയുക.

എന്റെ മതം പഠിച്ചിട്ടും അങ്ങിനെ ഒരു വേര്‍ത്തിരിവില്ല. ഒരു tool നേരാവണ്ണം ഉപയോഗിച്ചില്ലെങ്കില്‍ വിപരീതഫലം തരും

നിയമം പറയുന്നതു് അച്ഛന്‍ ഏതു മതത്തിലാണോ അതു തന്നെയാണ് മക്കളുടെ മതം. .. ഈ നിയമം ഞാന്‍ അറിയുന്ന ഇന്ത്യന്‍ നിയമത്തിലില്ല അതൊരു വിഭാഗത്തിന്റെ സിവില്‍ നിയമങ്ങളിലൊള്ളൂ, സിവില്‍ നിയമം ഭാരതത്തിലെ എല്ലാവര്‍ക്കും തുല്യത നല്‍കുന്നില്ല മുസ്ലിംങ്ങള്‍ക്ക് ശരീഅത്തിലെ നിയമപ്രകാരവും ക്രിസ്ത്യാനികള്‍ക്ക് പിന്തുടര്‍ച്ചാവകാ‍ാശ നിയമവും ഹിന്ദുക്കള്‍ക്ക് ഹിന്ദു ആക്റ്റ് അനുസരിച്ചും മറ്റു മതങ്ങള്‍ക്ക് അവരുടെ വിശ്വാസപ്രമാണമനുസരിച്ചും

ദയവായി ഈ വിഭാഗങ്ങള്‍ എന്തു പറയുന്നു ..പിന്തുടര്‍ച്ചയെ പറ്റി? ഉദ്ദാഹരണത്തിനു മുസ്ലിംങ്ങള്‍ക്ക് ശരീഅത്തിലെ നിയമം എന്തു പറയുന്നു?

ആറിയില്ലെങ്കില്‍ മനസ്സിലാക്കൂ...കുട്ടികളുടെ മതം അച്ഛന്റെ തന്നെ ...അവര്‍ പ്രായപൂര്‍ത്തിയാകത്തിടത്തോല്ലം കാലം. റെഫറന്‍സ് തപ്പിയിട്ടു കിട്ടിയില്ല. ഈ പറഞ്ഞതു തെറ്റോശരിയോ.. ബൂലോകത്തിലെ വക്കീലന്മാരുടെ സഹായം തേടുന്നു.

കാലടി നമ്പൂതിരിയുടെ ഭാര്യ നായരായിരിന്നു അവര്‍ ബ്രഹമണ ദീക്ഷ സ്വീകരിക്കുന്ന ചടങ്ങില്‍ ബഹുമാനപ്പെട്ട സുധീരന്‍ പങ്കെടുത്തത് വിവാദമായിരിന്നു, അപ്പോള്‍ ഒരാള്‍ക്ക് ഏതു ജാതിയും തെരെഞ്ഞെടുക്കാം എന്നത് ഇത് സൂചിപ്പിയ്ക്കുന്നു.
മണ്ടത്തരം പറയാതിരിക്കൂ.. ഒരു നമ്പൂതിരിക്കു ഈഴവനാകാന്‍ പറ്റുമോ? താങ്കള്‍ക്കറിവുള്ള നിയമം എന്തു പറയുന്നു. എന്നിട്ടു പറയൂ... ഒരാള്‍ക്ക് ഇഷ്ടമുള്ള ജാതി സ്വീകരിക്കാന്‍ പറ്റുമോ ഇല്ലയോ എന്ന്


പിന്നെ സര്‍ക്കാര്‍ പഠിപ്പിയ്ക്കുന്നത് പഠിയ്ക്കാന്‍ താല്പര്യമില്ലെങ്കിലെങ്കില്‍ മറ്റേതെങ്കിലും സ്ഥാപനത്തില്‍ പഠിപ്പിയ്ക്കൂ അതല്ലേ നല്ലത്. അല്ലാതെ അത് പഠിയ്കാന്‍ താല്പര്യമുള്ളവരുടെ സ്വാതന്ത്രത്തെ പോലും ഹനിയ്ക്കുന്നതെന്തിന് ?

ശാന്തമായി ഇതൊന്നു തിരിച്ചു തിന്തിച്ചു നോക്കൂ... കാരണം ഞാനും tax കൊടുക്കുന്നുണ്ടല്ലോ! ഇനി ഇതു പഠിപ്പിച്ചേ തീരു എങ്കില്‍ ആരും എതിരു പറയുന്നില്ല. സ്വന്തമായി ഒരു study center തന്നെ ഈ 'മത' പ്രാചരകര്‍ക്കു ഉപയോഗിക്കാമല്ലോ? എന്തിനു സര്‍ക്കര്‍ സ്ഥാപനങ്ങള്‍ തന്നെ തിരഞ്ഞെടുക്കണം ? അവിടേയുള്ളൂ പരാതി.


ഇപ്പോള്‍ തൃപ്തിയായോ... ഇനി താങ്കള്‍ക്ക് മറുപടി പറയാം

sajan jcb said...

വിചാരം,

താങ്കളുടെ കമന്റില്‍ കാമ്പുള്ളതായി കണ്ടതു് അവസാനത്തതിനു മാത്രം. പിന്നെ സമയം ഉണ്ടായിരുന്നില്ല.

ഹേമന്ത്,

താങ്കളുടെ ചോദ്യത്തിനുത്തരം കിട്ടിയോ? ചോദ്യം ഇതായിരുന്നു...
ജീവന്റെ മതം എഴുതിയേ തീരു എന്ന്‍ ഹെഡ്മാസ്റ്റര്‍ നിര്‍ബന്ധം പിടിച്ചിരുന്നെങ്കില്‍ അവിടെ ഏത് മതം ആണ് എഴുതേണ്ടിയിരുന്നത്?

നന്ദി

വിചാരം said...

താങ്കള്‍ക്കേ അറിയാത്ത ഉത്തരം കണ്ടു പിടിക്കാനാണോ ഈ ചെറിയ കുട്ടികളോട് ആവശ്യപ്പെടുന്നത്? ?? ഭീകരം

മാഷേ.. ആദ്യം ഈ പോസ്റ്റും അതിന്റെ സാരംശവും മനസ്സിലാക്കുക, ഇത് കുട്ടികളോട് ആ പുസ്തകത്തില്‍ ചോദിച്ചിട്ടില്ല ഈ പോസ്റ്റ് എഴുതിയ ബ്ലോഗര്‍ ചോദിച്ചതാണ് നമ്മളോട് അതായത് എന്നോടും താങ്കളോടുമെല്ലാം എനിക്ക് ഉത്തരം ഇല്ലാ എന്നു തന്നെയാണ ഞാന്‍ പറഞ്ഞത് .

ഇതും ഈ പോസ്റ്റും തമ്മില്‍ എന്തു ബന്ധം?! ആശയസംഘടനത്തിനു കാമ്പിലെങ്കില്‍ വ്യക്തി സംഘട്ടനം തന്നെ പഥ്യം അല്ലേ? .. എന്റെ പൊന്നു ചങ്ങതി ഞാനതൊന്ന് ഓര്‍മ്മൊപ്പെടുത്തിയതാണ് അല്ലാതെ ആശയപരമായി അല്ലാതെ താങ്കളോട് വ്യക്തി സഘട്ടനത്തിനൊട്ടും താല്പര്യമില്ല.

ചെറുപ്പം മുതലേ ഒരു കുട്ടിക്കു തെറ്റു ചെയ്യാനാണ് പ്രവണത കൂടുതല്‍... ഈ വാദം തെറ്റാണ് എന്നു ഞാന്‍ പറയുന്നു, ?
എന്തടിത്ഥാനത്തില്‍? ജനിക്കുമ്പോള്‍ തന്നെ കുട്ടിക്കു മറ്റുള്ളവരെ സഹായിക്കാനണോ തോന്നുന്നത്? കുറുമ്പു കാണിക്കുന്നത് പിന്നെ എന്തുകൊണ്ടാണാവോ? അതു പോട്ടേ എല്ലാ നല്ല ശീലങ്ങളും അറിയുന്ന കുട്ടിയെ എന്തിനാണാവോ സ്കൂളില്‍ വിടുന്നത്? ചീത്ത ശീലങ്ങള്‍ പഠിപ്പിക്കാനോ?

കുട്ടികള്‍ ചെയ്യുന്ന തെറ്റുകള്‍ ഏതൊക്കെ എന്നൊന്ന് വിശദമാക്കാമോ ?
എന്റെ അറിവ് ഞാന്‍ ആദ്യം പറഞ്ഞു.സ്ക്കൂളില്‍ പോയി പഠിയ്ക്കുന്നതും മത പഠനം നടത്തുന്നതും രണ്ടും രണ്ടാണ് മാഷേ അതുപോലും അറിയില്ലേ, സ്കൂളില്‍ മഹാന്മാരുടെ ജീവിത ചരിത്രവും നമ്മുടെ തന്നെ സംസ്കാരവും പഠിപ്പിയ്ക്കുന്നതെല്ലാം ജീവിത ക്രമത്തിന്റെ ഭാഗമല്ലേ മാഷേ.

മതങ്ങള്‍ടെ അതില്‍ വലിയൊരു പങ്കുവഹിക്കുന്നുണ്ട് എന്നു സ്ഥാപിക്കാനേ എന്നിക്കുദ്ദേശമുള്ളൂ.താങ്കള്‍ പറയൂ... വലിയൊരു സ്ഥാനം വഹിക്കുന്നുവോ... ഇല്ലയോ?

മതങ്ങള്‍ വലിയ പങ്കു വഹിയ്ക്കുന്നുണ്ട് ആ വ്യക്തിയെ പാര്‍ഷവത്കരിക്കുന്നതില്‍, ഞാന്‍ ഹിന്ദു .. നീ മുസ്ലിം അവന്‍ ക്രിസ്ത്യന്‍ എന്നിങ്ങനെ .

എന്നാല്‍ നിയമം അങ്ങനെയല്ല ട്ടോ ..... ഹെഡ്കോണ്‍സ്റ്റബിളിന് വയസ്സ് 50 പുതുതായി വരുന്ന എസ്.ഐ ക്ക് വയസ്സ് 30 ആര് ആരെ ബഹുമാനിക്കണമെന്ന് നിയമ പുസ്തകത്തില്‍ എഴുതിയത് മതം പറയുന്നു എന്നു പറയുന്നത് തെറ്റായി വരും (മതമല്ല സമൂഹം പറയുന്നത് ) .

അനുസരണവും ബഹുമാനവും തമ്മില്‍ വ്യക്തമായി മനസ്സിലാക്കിയാല്‍ ഇതു താങ്കള്‍ പറയില്ലായിരുന്നു.

റസ്പെക്റ്റ് ഉം ആവശ്യം തന്നെ മാഷേ, പൊതുവെ റസ്പെക്റ്റ് ചെയ്തില്ലാ എന്നാണ് പരാതി വരിക.


വളരുന്ന കുട്ടികളില്‍ മനുഷ്യരെ വേര്‍ത്തിരിക്കുന്ന കാര്യങ്ങള്‍ മതത്തിലോ അതോ മതമില്ലാത്ത ജീവനിലോ എന്നത് മി.സാജന്‍ പറയുക.

എന്റെ മതം പഠിച്ചിട്ടും അങ്ങിനെ ഒരു വേര്‍ത്തിരിവില്ല. ഒരു tool നേരാവണ്ണം ഉപയോഗിച്ചില്ലെങ്കില്‍ വിപരീതഫലം തരും

ഫാദര്‍ പവ്വത്തിലെന്ന നിങ്ങടെ അപോലസ്തലന്‍ പറഞ്ഞ പ്രസ്താവനകളൊക്കെ സംഘടിപ്പിച്ച് വായിച്ചാല്‍ അറിയാം എത്രമാത്രം വകതിരിവുകള്‍ ആ മത മേലാദ്ധ്യക്ഷ്യന്‍ ചെയ്തിട്ടുണ്ടന്ന് .

സാജനങ്ങനെ തോന്നുന്നില്ലെങ്കില്‍ സാജന്റെ നല്ല മനസ്സ്, എന്നാല്‍ ചീഞ്ഞ മനസ്സുള്ള പവ്വത്തിലെ പോലുള്ള കള്ള തെമ്മാടികളാണ് നമ്മുടെ നാടിന്റെ വലിയ ശാപം.

സിവില്‍ നിയമം എല്ലാ ഇന്ത്യക്കാര്‍ക്കും ബാധകമല്ല അതാത് സമുദായത്തിന്റെ താല്പര്യം സംരക്ഷിക്കാനാണത് എഴുതി ചേര്‍ത്തത് അതുകൊണ്ടു തന്നെ അച്ചന്റെ മതമാണ് മകന്റെ മതവും എന്നു പറയുന്നതില്‍ അര്‍ഥ്തമില്ല. രണ്ടു മതത്തില്‍ പെട്ട അച്ചനും അമ്മയും മക്കളെ ഏതു മതത്തില്‍ ചേര്‍ക്കണമെന്ന് ഒരു തര്‍ക്കം വന്നാല്‍ കോടതി അവന് / അവള്‍ക്ക് 18 വയസ്സാവുന്നത് വരെ സമയം കൊടുക്കും കാരണം വ്യക്തിയുടെ സ്വാതന്ത്രം സംരക്ഷിക്കപ്പെടാന്‍ അല്ലാതെ അച്ഛന്റെ മതം ചേര്‍ക്കാന്‍ കോടതി വാശിപ്പിടിയ്ക്കാറില്ല.
ഞാനും പത്താള്‍ക്കാരും ഒരു മതമുണ്ടാക്കി അതില്‍ അമ്മയുടെ പിന്തുടര്‍ച്ചയാണ് മക്കളുടെ മതത്തിനടിസ്ഥാനമെന്ന് പറഞ്ഞാല്‍ കോടതി സിവില്‍ നിയമ പരിധിയില്‍ അതുള്‍പ്പെടുത്തിയാല്‍ താങ്കളുടെ ഈ വാദത്തിനെന്താ പ്രസക്തി.(ഏക സിവില്‍ കോഡ് വന്നാല്‍ ഓക്കെ).

ചണ്ഡാളന്‍ എന്നൊരു വിഭാഗമുണ്ട് അത് ഈഴവനേക്കാള്‍ താഴ്ന്നതാണ് ജന്മം കൊണ്ടു ബ്രാഹ്മണകുലത്തില്‍ പിറന്നാലും കര്‍മ്മം കൊണ്ടൊരുവന്‍ ചണ്ഡാളനാവാനാവും ദുഷ്കര്‍മ്മം ചെയ്യുന്നവനാണ് താഴെ കിടയില്‍ പോകുക അവനൊരു തൊഴിലും കല്പിച്ചിരിക്കുന്നു, ഈ ജാതീയ സമ്പ്രധായത്തിന്റെ ഉത്ഭവം തന്നെ ഇങ്ങനെയുള്ള വേര്‍ത്തിരിവുകളില്‍ നിന്നാണന്ന് നമ്മുക്ക് മനസ്സിലാക്കാനാവും എന്നാല്‍ നമ്മുക്കൊരു പബലമായ നിയമ സംഹിത വന്നല്ലോ താഴെ തട്ടില്‍ കിടക്കുന്നവര്‍ക്ക് സംവരണം നല്‍കികൊണ്ടവരെ മുകളിലേക്ക് കൊണ്ടു വരാന്‍ ശ്രമിച്ചു എന്നാല്‍ ഇത് തെറ്റായ പ്രവണതയിലേക്കാണ് ജനതയെ നയിച്ചതും നയ്ക്കുന്നതും ഇതുകൊണ്ടല്ലാം തന്നെ സംവരണം കിട്ടാന്‍ സാദ്ധ്യതയുള്ള ഒരു കാസ്റ്റിലേക്ക് അതിലാത്ത കാസ്റ്റില്‍ നിന്ന് ചേക്കാറാന്‍ നമ്മുടെ നിയമം അനുവധിയ്ക്കാത്തത് അങ്ങനെ നിയമം അനുവദിച്ചാല്‍ ജാതിയേക്കാള്‍ തന്റെ വയറിന്റെ വിശപ്പും മറ്റുള്ളവയ്ക്കും പ്രാധാന്യം നല്‍കും അപ്പോള്‍ സ്വാഭാവികമായും ഏത് ഉന്നതകുല ജായിയായാലും താഴ്ന്ന ജാതിയിലേക്ക് ചേക്കാറാന്‍ നിര്‍ബ്ബന്ധിതമാവും ഇതൊരു വലിയ തലവേദനയാവും സര്‍ക്കാറിന്, ഒരാളുടെ കര്‍മ്മവും ധര്‍മ്മവും അനുസരിച്ചാണ് ജാതി വ്യവസ്ഥകള്‍ ഉണ്ടാവുന്നതും ഉണ്ടായി തീര്‍ന്നിട്ടുള്ളത് മറ്റുള്ളതല്ലാം കാലഘട്ടത്തിനുസരിച്ചുള്ള നിയമ സംഹിതകള്‍ കൊണ്ടു നിയന്ത്രിച്ചിരിക്കുന്നു എന്ന് സാരം.

ഞാനും tax കൊടുക്കുന്നുണ്ടല്ലോ! ... മാഷേ ഞാനും ടാക്സ് കൊടുക്കുന്നുണ്ട് അതും മറക്കേണ്ട

sajan jcb said...

താങ്കളുടെ വിശദീകരണത്തിനു നന്ദി... എന്തോ! ഞാന്‍ പറയാനുദ്ദേശിച്ച ആശയമല്ല നിങ്ങള്‍ക്കു മനസ്സിലായത്.നിങ്ങളുടെ ആശയങ്ങളും എനിക്കു clear അല്ല.
So thanks..meet you somewhere else.