പതിവുപോലെ അന്നും ഞാന്‍ വിന്‍ഡോസ് സിസ്റ്റം ബൂട്ട് ചെയ്തു. അടുത്ത പണിക്ക് പോകാനുള്ള തിരക്കുകാരണം ബൂട്ട് ചെയ്ത് ലോഗ് ഇന്‍ ചെയ്ത ഉടനെ സിസ്റ്റം ലോക്ക് ചെയ്യാനായി Alt-Ctrl-Del പ്രസ് ചെയ്തു. എന്റെ സ്പീഡ് സിസ്റ്റത്തിന് ഇല്ലാത്തതുകൊണ്ടാകാം സിസ്റ്റം ഹാങ്ങായി. വേറെ നിവൃത്തിയില്ലാതെ സിസ്റ്റം ഓഫ് ചെയ്തു. വീണ്ടും ഓണ്‍ ചെയ്തപ്പോള്‍ ഒരു എറര്‍ മെസ്സേജ് system ഫയലിന് എന്തോ പറ്റി, വിന്‍ഡോസ് സിഡി ഇട്ട് റിപ്പയര്‍ ചെയ്യാന്‍. വിന്‍ഡോസ് സിഡിയില്‍ നിന്നും ബൂട്ട് ചെയ്ത് റിപ്പയര്‍ ചെയ്യാന്‍ നോക്കിയപ്പോള്‍ അടുത്ത പ്രശ്നം, റിപ്പയര്‍ ചെയ്യാന്‍ അതിലെ പഴയ വിന്‍ഡോസ് ഇന്‍സ്റ്റലേഷന്‍ ലൊക്കേറ്റ് ചെയ്യാന്‍ പറ്റുന്നില്ലെന്ന്. എന്നാല്‍ പിന്നെ കണ്‍സോള്‍ വഴി ശ്രമിക്കാം എന്നുവെച്ചു. കണ്‍സോളും പഴയ വിന്‍ഡോസ് ഇന്‍സ്റ്റലേഷന്‍ കണ്ടുപിടിച്ചില്ല. എന്നാല്‍ ഇനി WINNT ഡയറക്ട്രിയില്‍ ഒന്നു കയറിനോക്കാം എന്നുവെച്ചപ്പോള്‍ വീണ്ടും അടുത്ത മെസ്സേജ്; ആക്സസ് ഡിനൈഡ്. എന്നാലിനി മറ്റേതെങ്കിലും ഫോള്‍ഡറില്‍ കയറി നോക്കാം എന്നു കരുതിയപ്പോള്‍ വീണ്ടും കിട്ടി ആക്സസ് ഡിനൈഡ്! ഞാനുണ്ടാക്കിയ ഫോള്‍ഡറില്‍ കയറാന്‍ എനിക്കവകാശമില്ലന്നോ? തല്ലുകൊള്ളിത്തരമല്ലേ വിന്‍ഡോസ് കാണിച്ചത്? എങ്കില്‍ പിന്നെ ചെക്ക് ഡിസ്ക് ചെയ്തു നോക്കാം എന്ന് വിചാരിച്ചപ്പോള്‍ ദേണ്ടെ അടുത്ത എറര്‍ മെസ്സേജ് CHKDSK ഫയലിന്റെ പാത്ത് കൂടി പറഞ്ഞ് കൊടുക്കണമെന്ന്! വിന്‍ഡോസിന്റെ ഫയല്‍ എവിടെ ഇരിക്കുന്നെന്ന് വിന്‍ഡോസിന് പോലും അറിയാന്‍ പാടില്ലെങ്കില്‍ ഞാനെങ്ങനെ അറിയും?
സിസ്റ്റം നമ്മളെ പറ്റിച്ചാല്‍ നമ്മള്‍ സിസ്റ്റത്തെ പറ്റിക്കണം!!! അതാണെന്റെ സ്ഥിരം പരിപാടി. ഞാന്‍ സിസ്റ്റം ഉബുണ്ടു ലിനക്സിന്റെ ലൈവ് സിഡി ഉപയോഗിച്ച് ബൂട്ട് ചെയ്തു. ‘മനോഹരമായ’ GUI ഉപയോഗിച്ച് എനിക്ക് ഏത് ഫോള്‍ഡറിലും കയറുവാന്‍ അനുവാദം തന്ന, യാതൊരു അഹങ്കാരവുമില്ലാത്ത ഓപ്പറേറ്റിങ്ങ് സിസ്റ്റം. അങ്ങനെ WINNT\system32 ഫോള്‍ഡറില്‍ കയറിയപ്പോള്‍ അതിനകത്ത് ഒറ്റ ഫയലോ ഫോള്‍ഡറോ ഇല്ല. അപ്പോഴിനി സിസ്റ്റത്തെ പറ്റിക്കാം എന്നു തീരുമാനിച്ച് WINNT, Documents and Settings, Program Files എന്നീ ഫോള്‍ഡറുകളുടെയെല്ലാം മുന്നില്‍ ഓരോ old കൂടിച്ചേര്‍ത്ത് റീനെയിം ചെയ്തു. എന്നിട്ട് വീണ്ടും വിന്‍ഡോസ് സിഡിയില്‍നിന്നും ബൂട്ട് ചെയ്ത് ഇന്‍സ്റ്റലേഷന്‍ തുടങ്ങി. അപ്പോഴല്ലേ രസം, സ്വന്തം ആവശ്യത്തിന് വിന്‍ഡോസ് ആരുടേയും സഹായമില്ലാതെ ചെക്ക് ഡിസ്ക് ചെയ്ത് എറര്‍ ഒക്കെ ശരിയാക്കി ഇന്‍സ്റ്റലേഷന്‍ നടത്തി. എന്നിട്ട് ഞാന്‍ പുതിയ വിന്‍ഡോസ് ഇന്‍സ്റ്റലേഷന്‍ വഴി പഴയ ഇന്‍സ്റ്റലേഷന്റെ system32 ഫോള്‍ഡറില്‍ പോയിനോക്കിയപ്പോള്‍ നേരത്തെ കാണാതെ പോയതെല്ലാം അവിടെയുണ്ട്. വീണ്ടും ഉബുണ്ടുവില്‍ ബൂട്ട് ചെയ്ത് പുതിയ വിന്‍ഡോസ് ഇന്‍സ്റ്റലേഷന്‍ ഫോള്‍ഡറുകളെ മുന്‍പില്‍ new ചേര്‍ത്ത് റീനെയിം ചെയ്തു. പഴയ ഇന്‍സ്റ്റലേഷന്റെ മുന്നിലെ old എടുത്ത് മാറ്റി. എന്നിട്ട് റീബൂട്ട് ചെയ്തു. ഒരുകുഴപ്പവും ഇല്ലാതെ സിസ്റ്റം എന്നത്തേയും പോലെ ബൂട്ടായി.
അപ്പോള്‍ ശരിക്കും എന്താണ് സംഭവിച്ചത്? ഹാര്‍ഡ് ഡിസ്കില്‍ എന്തോ എറര്‍ ഉണ്ടായി. പക്ഷെ വിന്‍ഡോസ് റിപ്പയര്‍ പ്രോഗ്രാമിന് അത് ശരിയാക്കാന്‍ പറ്റിയില്ല. അതായത് ഇതുപോലുള്ള നിസ്സാര പ്രശ്നങ്ങള്‍ ഉണ്ടാല്‍ മതി വിന്‍ഡോസ് സിസ്റ്റത്തില്‍ ഉണ്ടായിരുന്നതെല്ലാം നമ്മുടെ സ്വന്തം ഡാറ്റ ഉള്‍പ്പെടെ എല്ലാം ‘ഓര്‍മ്മകള്‍ മാത്രം’ ആകും!!!
ആപത്തില്‍ സഹായിക്കുന്നവനാണ് യഥാര്‍ത്ഥ സഹായി എന്നല്ലേ? അപ്പോള്‍ വിന്‍ഡോസാണോ ലിനക്സാണോ യഥാര്‍ത്ഥ സഹായി? ലിനക്സിനെ തള്ളിപ്പറഞ്ഞ കൈപ്പള്ളി ഇനിയെങ്കിലും ഒരു പുനര്‍വിചിന്തനത്തിന് തയാറാകുമോ?
Saturday, July 5, 2008
Subscribe to:
Post Comments (Atom)
6 comments:
എന്നെപ്പോലെ വിന്‍ഡോസിനെ തള്ളിപ്പറയുന്ന തിരുവനന്തപുരത്തുകാരന്‍ വേറെയും ഉണ്ട് അല്ലെ?
ലിനക്സ് ഉപയോഗിക്കാന്‍ ആഗ്രഹമുണ്ട്.പക്ഷെ എന്നെപ്പോലെ കമ്പ്യൂടറില്‍ വലിയ വിവരമൊന്നുമില്ലാത്തവരെ സഹായിക്കാന്‍ ആരെങ്കിലും ഉണ്ടോ?.കുറേക്കാലമായി അന്വേഷിക്കുന്നു.
HelO Rajesh,
Join the Group: http://groups.google.com/group/ilug-tvm?hl=en
or Contact
http://www.zyxware.com/
Hi Rajesh,
Your post is exelent and usefull
My blog address:
www.pyramerikkaran.blogspot.com
My WebSite:
www.mesworld.20m.com
it is a good post
www.puramerikkaran.blogspot.com
www.mesworld.20m.com
ലിനക്സ് ഞാൻ ഇതുവരെ ഉപയോഗിച്ചിട്ടില്ല. എങ്കിലും വിന്ഡോസിന്റെ ഇത്തരം കളികൾക്ക് സ്ഥിരമായി ഇരയാകാറുണ്ട്. നല്ല ഉപയോഗപ്രതമായ് പോസ്റ്റ്. നന്ദി
Post a Comment