കേന്ദ്ര സര്‍ക്കാര്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി നാനൂറ് കോടി രൂപ സബ്സിഡി കൊടുക്കുമെന്ന്. ഇത് കൊണ്ട് ആര്‍ക്കാണ് പ്രയോജനം? പുണ്യം കിട്ടാനായി ഹജ്ജിന് പോകുന്നവര്‍ക്ക്. സ്വന്തം കാര്യ സാധ്യത്തിന് പോകുന്നവര്‍ക്ക് എന്തിനാണ് സര്‍ക്കാര്‍ പണം മുടക്കുന്നത്? ഇവര്‍ നൂറ് കോടിയിലധികമുള്ള ഇന്‍ഡ്യാക്കാര്‍ക്ക് പുണ്യം മൊത്തമായി വാങ്ങിക്കൊണ്ടുവരാനൊന്നുമല്ലല്ലോ പോകുന്നത്? ഈ ചിലവാക്കുന്ന പണവും സര്‍ക്കാര്‍ സബ്സിഡിയും പാവപ്പെട്ടവര്‍ക്ക് ഒരു നേരത്തെ ആഹാരത്തിനായി ചിലവാക്കിയാല്‍ അതല്ലേ ഇതിലും വലിയ പുണ്യം. ചുറ്റുമുള്ള പാവപ്പെട്ടവരെ കാണാതെ (അല്ലെങ്കില്‍ കണ്ടില്ലെന്ന് നടിച്ച്) ഇത്രയും ദൂരെ വളരെ അധികം ‘ഏവിയേഷന്‍ ഫ്യൂവലും’ കത്തിച്ച് ചെല്ലുന്നവര്‍ക്ക് മനസ്സാക്ഷിയുള്ള ദൈവമാണെങ്കില്‍ പുണ്യം കൊടുക്കുമോ? (ഞാനെങ്ങാണുമാണ് ദൈവമെങ്കില്‍ “ഇവരൊക്കെ തെണ്ടി കുത്തുപാളയെടുത്തുപോകട്ടെ“ എന്ന് ശപിച്ചേനെ!)
ഇതുപോലെ തന്നെ എല്ലാ വര്‍ഷവും ഒരു കൈലാസ് മാനസരോവര്‍ യാത്രയുണ്ട്. ഇതിനും സബ്സിഡിയുണ്ടോ എന്നറിയില്ല. എവിടെയോ പോയി വലിഞ്ഞുകേറി അവസാനം മഞ്ഞിടിഞ്ഞ് കുറെപ്പേര് മരിക്കും. ആര് എന്ത് നേടി?
അവനവന് നന്നാകണമെങ്കില്‍ അവനവന് കഷ്ടപ്പെടണം അല്ലാതെ പരാതിയും പരിഭവവുമായി ദൈവത്തിനു പിന്നാലെ പൊയിട്ട് കാര്യമുണ്ടോ?
Wednesday, June 11, 2008
Subscribe to:
Post Comments (Atom)
7 comments:
സ്വന്തമായി അദ്ധ്വാനിച്ചു നേടിയ ധനം കൊണ്ടു മാത്രമെ ഹജ്ജ് കര്‍മ്മം ചെയ്യാവൂ എന്ന് മുഹമ്മദ് നബിയും ഖുറാനും പറയുന്നു. ഇതെല്ലാം നമ്മുടെ നാട്ടിലെ എല്ലാ മൊല്ലാക്കാമര്ക്കും അറിയാവുന്നതും ആണ്. കേന്ദ്ര ഭരണം കൊടുക്കുന്ന ഈ തുക 'കാഫറിന്റെ' നികുതിയിനത്തില്‍ പെടാതെ വളരെ വിദഗ്ദമായി തന്നെ കൊടുക്കുന്നതാവും. അതുകൊണ്ടാണല്ലോ അള്ളാഹു കോപിക്കാത്തത്. വോട്ടാണ് പ്രശ്നം. 15% വോട്ടുകൊണ്ട് വിപ്ലവം സൃഷ്ടിക്കാന്‍ കഴിയില്ലെന്ന് മനസ്സിലാക്കാന്‍ രാഷ്ട്രീയ-ഭീഷ്മര്‍ ഒന്നു ആവേണ്ടതില്ല.
കൈലാസ യാത്രയ്ക്ക് ഒരു കോപ്പും കൊടുക്കുന്നില്ല എന്നാണ് ഇതുവരെയുള്ള അറിവ്. ഉണ്ടെങ്കില്‍ ഞാന്‍ അതിനു റെജിസ്റ്റര്‍ ചെയ്തിരിക്കും. ശബരിമലയ്ക്ക് പോകുന്നവരുടെ കയ്യില്‍ നിന്ന് കോട്ടയം സെക്ടറില്‍ ഇരട്ടി ഫെയര്‍ വാങ്ങിയിരുന്നു. ഇപ്പോഴും നിലയ്ക്കല്‍ നിന്നും പമ്പവരെ പ്രത്യേക ഫെയര്‍ ആണെന്നാണ് അറിവ്. ഇതൊക്കെയുള്ളതുകൊണ്ട് ഞാന്‍ ആ വഴിയ്ക്കൊന്നും പോകാറില്ല. അയ്യപ്പന്റെ ഭണ്ടാരത്തില്‍ വീഴുന്ന വഴിപാട് സംഖ്യയ്ക്ക് ദേവസ്സം ഉണ്ട്. വാവരുടെ ഭണ്ടാരത്തില്‍ വീഴുന്ന സംഖ്യയ്ക്ക് വാവര്‍ക്ക് മാത്രം അവകാശം. എന്തൊരു വിരോധാഭാസം. ഇതിനാണ് സെക്കുലറിസം എന്ന് പറയുന്നത്.
"ഈ ചിലവാക്കുന്ന പണവും സര്‍ക്കാര്‍ സബ്സിഡിയും പാവപ്പെട്ടവര്‍ക്ക് ഒരു നേരത്തെ ആഹാരത്തിനായി ചിലവാക്കിയാല്‍ അതല്ലേ ഇതിലും വലിയ പുണ്യം"
പുണ്യം ആര്‍ക്കു വേണം? വോട്ടിനാണ് വില...
സഞ്ചാരം ,വിശ്വാസം എന്നൊക്കെ യുള്ള കാര്യങ്ങാള്‍ ഓരോ വ്യക്തിയുടെ സ്വാതന്ത്യമാണ്.പള്ളിയില്‍ പോകുന്നതും ക്ഷേത്രത്തില്‍ പോകുന്നതും എല്ലാം അങ്ങനെയാണ്.സ്വന്തം പണം ഉപയോഗിച്ച് ഹജ്ജിന് പോകുന്നവരെ വിമര്‍ശിക്കേണ്ടതില്ല.കാരണാം അതവരുടെ സ്വാതന്ത്യവുമായി ബന്ധപ്പെട്ട കാര്യമാണ്.
എന്നാല്‍ ഇന്ത്യ പോലൊരു മതനിരപേക്ഷ രാജ്യത്ത് ഹജ്ജ് സംസിഡി പോലുള്ള കാര്യങ്ങള്‍ ഒരു മതവിഭാഗത്തിന് നല്‍കുന്നത് ഒഴിവാക്കേണ്ടതാണ് മാത്രവുമല്ല മുസ്ലിംഗള്‍ക്ക് പലിശ,മദ്യം,അതില്‍നിന്നു കിട്ടുന്ന വരുമാനം എന്നിവ നിഷിദ്ധവുമാണ്.എന്നാല്‍ സര്‍ക്കാറിന്റെ വരുമാനത്തില്‍ ഇപ്പറഞ്ഞെതെല്ലാം അരില്ലെ.ഈ സബ്സിഡിയിലും അശുദ്ധിയില്ലെ.ഇതിന് എങ്ങനെ മുസ്ലിംmഗള് സാാധൂകരണം കണ്ടെത്തും.
കൂടാതെ ഈ സബ്സിഡി പോലുള്ള കാര്യങ്ങളില്‍ മറ്റെന്തിനേക്കാളുമുപരി വോട്ട് ബാങ്ക് രാഷ്റ്റ്രീയമാണ് ഉള്കൊണ്ടിരിക്കുന്നത്.
ഹജ്ജ് സബ് സിഡി ഗവണ്മെനിട്ടെ ഔദാര്യമാണെങ്കില് അത് കൈപറ്റുന്നതിനു മുസ്ലിംങ്ങള്ക്ക് മതപരമായി വിലക്കൊന്നുമില്ല .ഈ രാജ്യത്തെ എല്ലാ മുസ്ലിമിന്റെ പോക്കറ്റില്‍ നിന്നു പിരിച്ചു കിട്ടുന്ന നികുതി പണത്തിന്റെ ഒരു ചെറിയ വളരെ ചെറിയ അംശത്തില്‍ നിന്നാണീ ഔദാര്യം എന്ന് കണക്കാക്കിയാല്‍ മതി.. അല്ലാതെ ആരുടേയും ഓശാരമല്ല..
ശബരിമലയ്ക്ക് പോകാന്‍ സബ്സിഡി കൊടുക്കരുത് എന്ന ഒരു മുസ്ലിമും പറഞ്ഞിട്ടില്ല.
ഇന്ത്യയില്‍ /കേരളത്തില്‍ /തമിഴ്നാട്ടിലൊക്കെ തന്നെയുള്ള മുസ്ലിം തീര്‍ത്ഥാടന കേന്ദ്രത്തിലെക്ക് പോകാന്‍ ആര്‍ക്കും സബിസിഡി പോയിട്ട് ഒരു ബീഡിയും ആരും കൊടുക്കുന്നതായി കേട്ടിട്ടില്ല..
കഴിവുണ്ടങ്കില്‍ ഈ ഗവ്വണ്മന്റ് സബ് സിഡി ഒഴിവാക്കി ഹജ്ജിനു പോകുന്നത് തന്നെയാണു ഉത്തമം എന്ന് തന്നെയാണു സൂക്ഷ്മതയുള്ള പണ്ഡിതന്മാര് പറയുന്നത്..
ഈ രാജ്യത്തെ പൗരന്മാര്ക്ക് ഗവണ്മന്റ് ചെയ്യുന്ന സഹായം വേറൊരു അര്ത്ഥ്ത്തില് വിവരിച്ച് വര്‍ഗീതയ വളര്‍ത്തുന്ന കള്ള ഹിമാറുകളെ തിരിച്ചറിയുക
tracking
താങ്കളുടെ അഭിപ്രായത്തോട് പൂര്‍ണമായി യോജിക്കുന്നു....
താങ്കള്‍ ചോദിച്ചത് 100% ശരിയാണ്. ഹജ്ജ് സബ്സിഡി പാവങ്ങള്‍ക്ക് തന്നെയാണ് കൊടുക്കുന്നത്, പാവങ്ങളായ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക്, എന്താ സംശയമുണ്ടോ?
Post a Comment