വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ജൂണ്‍ മാസക്കാലം. സ്കൂള്‍ തുറന്നു. കുട്ടികള്‍ എല്ലാവരും സ്കൂളില്‍ പോയി. ഞാന്‍ മാത്രം പോയില്ല. അത് ഞാനൊരു മടിയനായതുകൊണ്ടല്ല. അവധിക്ക് ബാംഗ്ലൂര്‍ (അത് അന്ന്, ഇന്ന് ബംഗലൂരു) കാണാന്‍ പോയി വൈറല്‍ ഫീവര്‍ പിടിച്ചതു മാറാന്‍ കുറച്ച് ദിവസമെടുത്തു. അങ്ങനെ സ്കൂള്‍ തുറന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ ആദ്യമായി എട്ടാം ക്ലാസിലെത്തി. ആദ്യഭാഗം പഠിപ്പിച്ചപ്പോള്‍ ക്ലാസില്‍ ഇല്ലാതിരുന്നതുകൊണ്ട് പല വിഷയങ്ങളുടേയും ഇടയ്ക്ക് നിന്നും പഠിച്ച് തുടങ്ങി. അങ്ങനെ ഹിസ്റ്ററി പഠിപ്പിക്കാന്‍ ടീച്ചര്‍ ക്ലാസിലെത്തി. പല അദ്ധ്യാപകര്‍ക്കും ഉള്ളതും എന്നാല്‍ കുട്ടികള്‍ക്ക് തീരെ ഇഷ്ടമല്ലാത്തതുമായ ഒരു സ്വഭാവം ആ ടീച്ചര്‍ക്കും ഉണ്ടായിരുന്നു. ക്ലാസില്‍ വന്നാലുടന്‍ കഴിഞ്ഞ ദിവസം പഠിപ്പിച്ച പാഠങ്ങളില്‍ നിന്നും ചോദ്യം ചോദിക്കുക. ടീച്ചര്‍ എന്ത് വേണമെങ്കിലും ചോദിച്ചോട്ടെ എനിക്ക് എന്താ, ഇത് എന്റെ ആദ്യ ക്ലാസല്ലെ. അതായിരുന്നു എന്റെ ഭാവം. അതാ വരുന്നു ആദ്യത്തെ ചോദ്യം എന്റെ നേരെ. ചോദ്യം എന്താണെന്നു പോലും കേള്‍ക്കാതെ ചാടി എണീറ്റ് ഞാന്‍ ഉത്തരം പറഞ്ഞു. ”പഠിപ്പിച്ചപ്പോള്‍ വന്നില്ല ടീച്ചര്‍”. പക്ഷെ പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതമായിരുന്നു. ക്ലാസ്സില്‍ ഒരു കൂട്ടച്ചിരി ഉയര്‍ന്നു. എനിക്കൊന്നും മനസ്സിലായില്ല. ഗൌരവക്കാരിയായ ടീച്ചര്‍ പോലും പൊട്ടിച്ചിരിക്കുന്നു. “ഞാന്‍ ചോദിച്ച ചോദ്യം കേട്ടായിരുന്നോ?” ടീച്ചര്‍ ചോദിച്ചു. നിഷ്കളങ്കമായി ഞാന്‍ പറഞ്ഞു “ഇല്ല”. അപ്പോള്‍ ടീച്ചര്‍ പറഞ്ഞു “ഇന്‍ഡ്യക്ക് സ്വാതന്ത്ര്യം കിട്ടിയത് എന്നാണെന്നാണ് ഞാന്‍ ചോദിച്ചത്.” ഇത് വായിച്ച് നിങ്ങള്‍ക്കും ചിരിവന്നു കാണും അല്ലെ? അതല്ലെ ചിരിക്കരുതെന്ന് ആദ്യം തന്നെ പറഞ്ഞത്.
ഞാന്‍ അന്ന് പറഞ്ഞ ഉത്തരം ശരിതന്നെ അല്ലേ? 1947-ല്‍ ബ്രിട്ടീഷുകാര്‍ ഇന്‍ഡ്യ വിട്ടു എന്നുവെച്ച് നമുക്ക് സ്വാതന്ത്ര്യം കിട്ടിയോ? ഏതെങ്കിലും ഈര്‍ക്കിലി പാര്‍ട്ടി ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍, ഒരു കാര്യം കൂടി അവര്‍ പറയും. പാലും പത്രവും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന്. അപ്പോല്‍ ബാക്കിയുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ സ്വാതന്ത്ര്യം ഇല്ലെന്ന്.
രാത്രി ആയാല്‍ ‘എസ്കോര്‍ട്ട്’ ഇല്ലാതെ പല പെണ്‍കുട്ടികളേയും പുറത്ത് വിടാറില്ല. അതെന്താ പെണ്‍കുട്ടികള്‍ക്ക് പകല്‍ മാത്രമേ സ്വാതന്ത്ര്യം ഉള്ളോ?
ഇന്ന് ഒരു വാര്‍ത്താ സമ്മേളനത്തില്‍ സിനിമാ പ്രവര്ത്തകന് എന്ന് ‘പറയപ്പെടുന്ന’ ഒരാള്‍ പറയുകയുണ്ടായി ആര്‍ക്കോ ഇനി സിനിമയെടുക്കണമെങ്കില്‍ അത് നാലായിരം പേരുടെ രക്തത്തില്‍ ചവിട്ടി നിന്ന് കൊണ്ടേ പറ്റുകയുള്ളു എന്ന്. അപ്പോള്‍ ഈ നാട്ടില്‍ ഒരാള്‍ക്ക് സിനിമ നിര്‍മ്മിക്കാനും സ്വാതന്ത്ര്യം ഇല്ലേ?
അപ്പോള്‍ ‘ആക്ച്വലി’ നമുക്ക് സ്വാതന്ത്ര്യം കിട്ടിയോ?
Sunday, June 8, 2008
Subscribe to:
Post Comments (Atom)
4 comments:
ആദ്യം ചിരിപ്പിച്ചു, പിന്നെ ചിന്തിപ്പിച്ചു.സ്വാതന്ത്ര്യം എന്നത് ആരും നല്‍കുന്നതല്ല. ഞാന്‍ സ്വതന്ത്രനാണ് എന്ന തോന്നല്‍ ഓരോരുത്തരുടേയും ഉള്ളില്‍ ഉണ്ടാവുകയാണ് വേണ്ടത്.ഹര്‍ത്താല്‍ ദിനത്തില്‍ ഒരു നാട്ടിലെ ജനങ്ങള്‍ മുഴുവനും പുറത്തിറങ്ങാനും വണ്ടിയോടിക്കാനും തന്റേടം കാണിക്കുകയാണെങ്കില്‍ അവിടെ ഹര്‍ത്താലുണ്ടാകുമോ.
അങ്ങനെ ചെയ്താല്‍ ഉണ്ടാവില്ല. കാരണം, ഹര്‍ത്താല്‍ അനുകൂലികള്‍ എന്ന് വിളിക്കപ്പെടുന്ന ഗുണ്ടകള്‍ക്ക് എല്ലാ വാഹനതിന്റെയും കടയുടെയും പുറകെ പോകാനാവില്ല. സംഘബലം തന്നെ പ്രശ്നം. പക്ഷെ അവര്‍ക്ക് ചുരുങ്ങിയത് ഒരു വാഹനം കത്തിക്കുവാണോ ഒരു കട നശിപ്പിക്കുവാനോ സാധിക്കും. ആ വാഹനമോ കടയോ തന്റെതാകരുതെന്നു ആഗ്രഹിക്കുന്ന ആരും, പ്രത്യേകിച്ച് കാര്യമൊന്നുമില്ലെങ്കില്‍ , റോഡിലിരങ്ങില്ല. ഇവിടെ ഹര്‍ത്താലുകള്‍ വിജയിപ്പിക്കുന്നത് സര്കാരാന്. സ്റ്റേറ്റ് ബസ്സുകള്‍ ഒന്നും ഓടില്ല കാരണം സിമ്പിള്‍ അവര്‍ക്കു സംരക്ഷിക്കാനാവില്ല.പിന്നെ ആര് രക്ഷിക്കുമെന്ന് കരുതി ജനങ്ങള്‍ വെളിയിളിരങ്ങണം? വണ്ടിയിടിച്ചു ചോരയില്‍ കുളിച്ചു കിടക്കുന്ന കണ്ടാലും തെരുവ് സര്‍കസ് കാണുന്ന ലാഘവത്തോടെ നോക്കി നില്ക്കുന്ന
സഹജീവികളോ? എന്ന് ജനങ്ങളില്‍ വിശ്വാസമുണ്ടാക്കാന്‍ സര്കാരിനു കഴിയുന്നോ അന്ന് പൊളിയും ഹര്‍ത്താലുകള്‍. അത് ഭരണത്തിലിരിക്കുന്ന പാര്‍ട്ടിക്കാര്‍ക്കും താല്പര്യമില്ല, കാരണം, അഞ്ചു കൊല്ലം കഴിഞ്ഞാല്‍ അവര്‍ക്കും നടത്തനമല്ലോ ഈ കളി..
kanoos ..said it..
ഹ ഹ ഹ കൊള്ളാം മാഷെ
Post a Comment