Sunday, May 25, 2008

സംവരണാനുകൂലികളെ ഒരു ഉത്തരം തരൂ

നദിക്കു കുറുകെ ഒരു പാലം പണിയണം. പാലം പണിക്ക് സംവരണം ഏര്‍പ്പെടുത്തി. അതായത് അറുപത് ശതമാനം തൂണുകള്‍ കോണ്‍ക്രീറ്റ് കൊണ്ടും ബാക്കി നാല്പത് ശതമാനം തൂണുകള്‍ പച്ചക്കട്ട കൊണ്ടും പണിയാം. അങ്ങനെയെങ്കില്‍ ആ പാലത്തിന് എത്ര ബലം കാണും? ആ പാലം കൊണ്ട് സാധാരണക്കാര്‍ക്ക് പോയിട്ട് പിന്നോക്കക്കാര്‍ക്ക് പോലും പ്രയോജനമില്ലാതെ ആവില്ലെ?

അപ്പോള്‍ മെഡിക്കല്‍ പ്രവേശനത്തിന് സാധാരണ വിദ്യാര്‍ത്ഥികള്‍ക്ക് അന്‍പത് ശതമാനം മാര്‍ക്കും പിന്നോക്ക വിദ്യാര്‍ത്ഥികള്‍ക്ക് നാല്‍പ്പത് ശതമാനം മാര്‍ക്കും മതി എന്ന് പറയുന്നതിന്റെ അടിസ്ഥാനം എന്താണ്? കഴിഞ്ഞ വര്‍ഷം പ്രവേശന പരീക്ഷക്ക് പത്ത് ശതമാനം മാര്‍ക്ക് മാത്രമുള്ളവര്‍ക്കും അഡ്മിഷന്‍ കൊടുത്തെന്നും അവരെ പുറത്താക്കണമെന്നും ആണല്ലൊ ഇപ്പോള്‍ പറയുന്നത്. അവര്‍ പഠിക്കട്ടെ, ജയിച്ചാല്‍ ഡോക്ടറും ആകട്ടെ (ജയിച്ചില്ലെങ്കില്‍ വീട്ടിലിരിക്കട്ടെ). രോഗികളെ ചികിത്സിക്കുന്നത് മെഡിക്കല്‍ കോളേജില്‍ പഠിച്ച അറിവ് വെച്ചല്ലേ? അല്ലാതെ പ്രവേശന പരീക്ഷക്ക് പഠിച്ച അറിവ് വെച്ചല്ല്ലല്ലോ?

പിന്നെ ജോലി സംവരണം. ഒരേ യോഗ്യതയുള്ള രണ്ട് പേരില്‍ പിന്നോക്കക്കാരന് ജോലികൊടുത്താല്‍ അത് മനസിലാക്കാം. പക്ഷെ യോഗ്യതയുള്ള ഒരാളെ ഒഴിവാക്കി പകരം അത്രയും യോഗ്യത ഇല്ല്ലാത്ത ഒരാള്‍ക്ക് ജോലികൊടുത്താല്‍ അത് എങ്ങനെ ശരിയാകും? ഇങ്ങനെ ജോലിയില്‍ കയറുന്ന ഒരാള്‍ക്ക് മറ്റുള്ളവര്‍ക്ക് കൊടുക്കുന്ന ശമ്പളം തന്നെയല്ലേ കൊടുക്കുന്നത്? അല്ലാതെ പത്ത് ശതമാനം കുറച്ചല്ലല്ലോ?

അങ്ങനെ സംവരണ സീറ്റില്‍ പഠിച്ച് സംവരണ മാനദണ്ഡത്തില്‍ ജോലിയില്‍ പ്രവേശിച്ചയാള്‍ അപ്പോള്‍ മറ്റുള്ളവര്‍ക്ക് തുല്യമായില്ലെ. അപ്പോള്‍ അയാള്‍ മറ്റുള്ളവര്‍ക്ക് സമാനമായ ജോലിചെയ്യാന്‍ ബാധ്യസ്ഥനല്ലേ? പിന്നെന്തിനാണ് പ്രമോഷന്‍ കൊടുക്കാന്‍ സമയത്ത് ജോലിയിലുള്ള കഴിവ് നോക്കാതെ പിന്നോക്കക്കാര്‍ക്ക് കൊടുത്തതിനുശേഷം മാത്രം മറ്റുള്ളവര്‍ക്ക് കൊടുക്കുന്നത്? ആദ്യമായി സൈക്കിളില്‍ ചവിട്ടുന്ന ആളിന് വേണമെങ്കില്‍ സൈക്കിള്‍ പിടിച്ച് കൊടുക്കാം. പക്ഷെ ഇതേയാള്‍ക്ക് എപ്പോള്‍ സൈക്കിള്‍ ചവിട്ടണമെങ്കിലും ആരെങ്കിലും പിടിച്ച് കൊടുക്കണം എന്നുവന്നാല്‍, “നീ സൈക്കിളില്‍ പോകണ്ട നടന്ന് പോയാല്‍ മതി“ എന്ന് പറയുന്നതല്ലേ ഉചിതം?

സംവരണത്തിന്റെ അടിസ്ഥാനം ജാതിയല്ലെ. ഒരാളുടെ രക്ത ഗ്രൂപ്പ് പ്രായം എന്നിവ പരിശോധിച്ച് കണ്ടുപിടിക്കാം. (മരിച്ചതിന് ശേഷം പോലും!) പക്ഷെ ഈ ജാതി എന്നുപറയുന്നത് രക്തം പരിശോധിച്ചോ സ്കാന്‍ ചെയ്തോ കണ്ടുപിടിക്കാന്‍ പറ്റുമോ? അപ്പോള്‍പ്പിന്നെ എന്താണ് ജാതി എന്നുപറയുന്നത്?

ആരെങ്കിലും ഉത്തരം തരൂ....................

5 comments:

കുട്ടന്‍ said...
This comment has been removed by the author.
കുട്ടന്‍ said...

ആരോട് പറയാന്‍ .....................ആര് കേള്‍ക്കാന്‍ ...........................

പ്രവീണ്‍ ചമ്പക്കര said...

സുഹ്രത്തെ...ഇതിനൊന്നും ആരും ഉത്തരം നല്‍കില്ല. സംവരണക്കാരനയ എന്റെ ഒരു സുഹ്രത്ത് ഒരിക്കല്‍ കെ.എസ്.ഇ.ബി യില്‍ ലൈന്‍ മാന്‍ മാരെ എടുക്കുന്ന വിവരം കണ്ടപ്പോള്‍ പറഞ്ഞു നിങ്ങള്‍ക്കു പോസ്റ്റില്‍ കയറാനും ഇറങ്ങാനും അറിയണം. എനിക്ക് കയറാന്‍ അറിഞ്ഞാല്‍ മതി.. ഇറ്ങ്ങാന്‍ സംവരണം ആണു പോലും..

ബാബുരാജ് ഭഗവതി said...

“അപ്പോള്‍ അയാള്‍ മറ്റുള്ളവര്‍ക്ക് സമാനമായ ജോലിചെയ്യാന്‍ ബാധ്യസ്ഥനല്ലേ? പിന്നെന്തിനാണ് പ്രമോഷന്‍ കൊടുക്കാന്‍ സമയത്ത് ജോലിയിലുള്ള കഴിവ് നോക്കാതെ പിന്നോക്കക്കാര്‍ക്ക് കൊടുത്തതിനുശേഷം മാത്രം മറ്റുള്ളവര്‍ക്ക് കൊടുക്കുന്നത്“
ഈ എഴുതിയത് തെറ്റാണു സുഹൃത്തേ..
പിന്നെ സംവരണം ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് മുന്നോക്കക്കാരുതന്നെയാണ്.
സംവരണത്തിന് ജാതിമാത്രമാണ് മാനദണ്ഡമെന്ന് ആരു പറഞ്ഞു. പല മാനദണ്ഡങ്ങളുണ്ട്.
പ്രദേശം(ഉദാ:തിരുകൊച്ചി മെറിറ്റ്)അച്ചന്റെ ജോലി(പട്ടാളക്കാരുടെ മക്കള്‍),വ്യക്തിപരമായ കുറവുകള്‍ അങ്ങിനെ എന്തെല്ലാം.
ഇതില്‍ ജാതി സംവരണത്തോടുമാത്രമാണോ സുഹൃത്ത് വിയോജിക്കുന്നത്.

അഹങ്കാരി... said...

സംവരണവും സമത്വവും വിപരീതധ്രുവങ്ങളാണ്...


സംവരണത്തില്‍ ജോലിക്ക് കയറിയവന്‍ മെറിറ്റില്‍ കയറിയവനു തുല്യമാകില്ല.അവ്Vന്റെ മനസില്‍ ആ ചിന്ത എപ്പോഴും ഉണ്ടാകും


പഠിക്കാന്‍ അവസരം നല്‍കുന്നത് മന്‍Nസിലാക്കം, എന്നാല്‍ എന്തിന്റെ പേരിലാണ് ഒരേ വിദ്യാഭ്യാസമുള്ളാവരില്‍ ജോലിക്ക് സംവരണം വയ്ക്കുന്നത്???

സംവരണം അത് ഏതു തരത്തിലായാലും നാടിന്റെ പുരോഗതിയെ ബാധിക്കും..

അല്പം മാത്രമേ എന്റെ അഭിപ്രായം പറയാന്‍ പറ്റിയുള്ളൂ, ബാക്കി പിന്നാലെ, സമയമേറേ ആയി..ചില്ലറ പണിയുണ്ട്