Monday, May 12, 2008

ആനയ്ക്ക് നോക്കുകൂലി കൊടുത്താല്‍പ്പോരേ?

കുറച്ച് നേരം മുന്‍പ് ഏഷ്യാനെറ്റ് കണ്ണാടിയില്‍ ആരോ എഴുതിയ കത്തില്‍, ഇന്‍‌ഡ്യയുടെ പലഭാഗത്തുമുള്ള ക്ഷേത്രങ്ങളില്‍ ഉത്സവത്തിന് ആനകളെ ഉപയോഗിക്കുന്നില്ല എന്ന് വായിച്ച് കേട്ടു. കേരളത്തിലും അങ്ങനെ ആയാല്‍ എന്താ? തടി പിടിക്കാന്‍ ക്രെയിന്‍ ഉപയോഗിച്ചാല്‍പ്പോരെ? നമ്മളിപ്പോള്‍ കാളവണ്ടിക്കും കുതിര വണ്ടിക്കും പകരം കാറും ലോറിയും ഒക്കെയല്ലെ ഉപയോഗിക്കുന്നത്? ഉത്സവത്തിന് വേണമെങ്കില്‍ ഒരു ജെസിബി ഉപയോഗിക്കാം. നാലു ഹെഡ് ലൈറ്റും ഒരു ഭീകര ശബ്ദവും ഉണ്ടാക്കി ആടിയാടിയുള്ള ആ വരവിനും ഒരു ആനച്ചന്തമൊക്കെയുണ്ട്, ഒരു മോഡേണ്‍ ആന. അതുകൊണ്ട് നമുക്കിനി കാട്ടാന പിടുത്തം ഉപേക്ഷിക്കാം. അപ്പോള്‍പ്പിന്നെ ഇപ്പോഴുള്ള നാട്ടാനകളെ എന്ത് ചെയ്യും. അതിനെയൊക്കെ തിരിച്ച് കാട്ടില്‍ കൊണ്ട് വിടാമെന്നുവെച്ചാല്‍ അത് ഇപ്പോഴത്തെ ചില പിള്ളേരുടെ കാര്യം പോലെയാകും. അച്ഛനും അമ്മയും കൂടി എല്ലാം ഉരുട്ടികൊടുത്ത് പഠിപ്പിച്ച് അവസാനം കെട്ടിച്ച് വിട്ടാലും അച്ഛനും അമ്മയുമില്ലാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥ! അതുകൊണ്ട് ഇപ്പോള്‍ ജീവിച്ചിരിക്കുന്ന എല്ലാ നാട്ടാനകള്‍ക്കും ‘നോക്കുകൂലി‘ വങ്ങാനുള്ള ഏര്‍പ്പാട് ഉണ്ടാക്കിയാല്‍ പോരേ? ഇനിയിപ്പോള്‍ നോക്കുകൂലി എന്നു പറഞ്ഞതിന് ഏതെങ്കിലും ആനയൂണിയന്‍ നേതാവ്, എന്റെ ബ്ലോഗ് ആന കരിമ്പിന്‍ തോട്ടത്തില്‍ കയറിയതു പോലെയാക്കുമോ എന്തൊ? (ആനകള്‍ക്ക് യൂണിയന്‍ ഇല്ല എന്നാണ് എന്റെ വിശ്വാസം) ഏഷ്യാനെറ്റിലെതന്നെ കഴിഞ്ഞ നമ്മള്‍ തമ്മില്‍ പരിപാടിയില്‍ ബി‌എം‌എസ്സിന്റെ ആണെന്നു തോന്നുന്നു(ഉറപ്പുള്ളവര്‍ ഒന്ന് ഉറപ്പിച്ചു പറഞ്ഞേക്കണേ) ഒരു നേതാവ് പറയുന്നതുകേട്ടു കേരളത്തില്‍ ആരും നൊക്കുകൂലിവാങ്ങുന്നില എന്ന്. കോളേജുകളില്‍ നിന്ന് പ്രീഡിഗ്രി വേര്‍പെടുത്തിയപ്പോള്‍ ആ അദ്ധ്യാപകര്‍ക്ക് ശമ്പളത്തിന് പകരം ഗവണ്മെന്റ് കോമ്പന്‍സേഷന്‍ കൊടുക്കുന്നതുപോലെ ചുമട്ട് തൊഴിലാളികള്‍ക്കുള്ള കോമ്പന്‍സേഷനാണ് വാങ്ങുന്ന കാശ് എന്ന്‍! പഴയ പ്രീഡിഗ്രി അദ്ധ്യാപകരൊന്നും പ്ലസ് റ്റു സ്കീളിന്റെ മുന്‍പില്‍ ചെന്ന് നിന്ന് വരുന്ന പിള്ളേരുടെ കഴുത്തിന് കുത്തിപ്പിടിച്ച് കാശ് വാങ്ങുന്നതായി ഇതുവരെ കേട്ടിട്ടില്ല. കേരളത്തിലെ ചുമട്ട് തൊഴിലാളികളെല്ലാം അധ്വാനിച്ച് കാശുണ്ടാക്കുന്നവരാണെന്ന്. കേരളത്തിലെ ബാക്കിയുള്ളവരൊക്കെ പിന്നെ വെറുതെയിരുന്നാണോ കാശുണ്ടാക്കുന്നത്? ഇതുപോലെ സ്ഥിരബുദ്ധി ഇല്ലാത്തവരെ ഒക്കെ ആരാണാവോ നേതാവാക്കുന്നത്? ഇങ്ങനെ ഒക്കെ പറയുന്ന ഇയാള്‍ അധ്വാനിച്ച് കൂലി വാങ്ങിച്ചിട്ട് എത്ര വര്‍ഷം ആയെന്ന് ആരുമെന്തേ ചോദിക്കാത്തത്?

4 comments:

sandoz said...

ഹ.ഹ.ഹ...
ആനക്ക് പകരം ജെസിബി...
അതെനിക്കിഷ്ടപ്പെട്ടു...
പക്ഷേ പൂരത്തിനിടേല്‍ വല്ലപ്പോഴും ആന ഇടഞ്ഞില്ലേല്‍ ഒരു രസോമില്ല...അപ്പോ അതിനെത് ചെയ്യും...ബ്രേക്ക് ഊരിയിട്ട് ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഓടിച്ച് കേറ്റിയാല്‍ മതിയാകുമോ.....
[ഈ പോസ്റ്റ് ആരും ഇതുവരെ കണ്ടില്ലേ...]

ഫസല്‍ ബിനാലി.. said...

ന്‍റുപ്പാപ്പാക്കൊരു ജെ സി ബി ഉണ്ടാര്‍ന്നു

G.MANU said...

hahaha

kasari macha

ന്‍റുപ്പാപ്പാക്കൊരു ജെ സി ബി ഉണ്ടാര്‍ന്നു

eee comment athilum kasari

സന്തോഷ്‌ കോറോത്ത് said...

ha ha ha...nalla post..kidilam 2 commentukalum..ithenthe njan munne kandilla !!!