Wednesday, April 8, 2009

വോട്ട് കിട്ടാതെ തിരഞ്ഞെടുപ്പില്‍ ജയിക്കുന്ന വിധം

ഒരു നിയോജക മണ്ഡലത്തില്‍ ആകെ 100 വോട്ടര്‍മാര്‍ ഉണ്ട് എന്ന് കരുതുക. ഇതില്‍ 80 പേര്‍ വോട്ട് ചെയ്തു. അതില്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് 35 വോട്ടും രണ്ടാമത്തെ സ്ഥാനാര്‍ത്ഥിക്ക് 25 വോട്ടും മൂന്നാമത്തെ സ്ഥാനാര്‍ത്ഥിക്ക് 15 വോട്ടും മറ്റുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് എല്ലാം കൂടി 5 വോട്ടും കിട്ടി എന്ന് കരുതുക. അപ്പോള്‍ 35 വോട്ട് കിട്ടിയ സ്ഥാനാര്‍ത്ഥി ജയിക്കും. പക്ഷെ ആ നിയോജകമണ്ഡലത്തിലെ 65 വോട്ടര്‍മാര്‍ ജയിച്ച സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാത്തവരാണ്. (45 പേര്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്തു; 20 പേര്‍ വോട്ട് ചെയ്തില്ല.) അപ്പോള്‍ ഭൂരിപക്ഷം വോട്ടര്‍മാരും ജയിച്ച സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യാത്തവരാണ്, അല്ലെങ്കില്‍ ആ സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കണം എന്ന് ആഗ്രഹിച്ചവരാണ്. അപ്പോള്‍ ഇതെങ്ങനെ ജനാധിപത്യം ആകും? ഭൂരിപക്ഷത്തിന്റെ തീരുമാനം നടപ്പായില്ലല്ലോ? തനിക്ക് വോട്ട് തരാത്ത 65% ജനങ്ങളുള്ള ഒരു നിയോജകമണ്ഡലം നന്നാവണമെന്ന് ജയിച്ച സ്ഥാനാര്‍ത്ഥി എന്തിന് ആഗ്രഹിക്കണം? ഇത് തന്നെയല്ലേ ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്നത്???

4 comments:

Mr. സംഭവം (ചുള്ളൻ) said...

Good point !!

വിന്‍സ് said...

:) 65 ശതമാനത്തില്‍ കൂടുതല്‍ വോട്ട് കിട്ടിയാല്‍ മാത്രമേ വിജയി ആയി പ്രഖ്യാപിക്കൂ എന്ന നിയമം കൊണ്ടു വരണം അല്ലേ :)

ഹേമന്ത് | Hemanth said...

65%-ത്തില്‍ കൂടുതല്‍ എന്നല്ല, ആകെ വോട്ടര്‍മാരുടെ എണ്ണത്തിന്റെ 50%-ത്തില്‍ കൂടുതല്‍ അതുമല്ലെങ്കില്‍ ആകെ പോള്‍ ചെയ്ത വോട്ടിന്റെ എങ്കിലും 50% കിട്ടിയാലെ ജയിച്ചതായി കണക്കാക്കാവൂ.....

Rejeesh Sanathanan said...

ഇതു വരെ ചിന്തിക്കാത്ത ഒരു സംഭവമാണല്ലോ ഇത്...........