Friday, February 27, 2009

ഗാന്ധിജിയെ അപമാനിക്കുന്ന ബാറുകള്‍

ഐഡിയ മൊബൈല്‍ ഗാന്ധിജിയെ അപമാനിച്ചു എന്നാണല്ലോ കോണ്‍ഗ്രസുകാരുടെ കണ്ടുപിടുത്തം. 99% പേരും ഗാന്ധിമതി എന്ന് പറഞ്ഞിട്ട് പരസ്യത്തിലെ പെണ്‍കുട്ടി പൂവാലന്‍ എന്ത് വേണമെങ്കിലും ചെയ്തിട്ട് പൊയ്ക്കോട്ടേ എന്ന് വിചാരിച്ച് നിന്നിരുന്നെങ്കില്‍ ഈ കോണ്‍ഗ്രസുകാര്‍ മുഴുവന്‍ ഐഡിയയുടെ കണക്ഷന്‍ എടുക്കുമായിരുന്നോ? ഒരു പരസ്യംകൊണ്ട് ഉദ്യേശിച്ചത് എന്താണെന്നുപോലും മനസ്സിലാക്കാന്‍ കഴിവില്ലാത്ത ഇവനൊക്കെ നാട് ഭരിച്ചാല്‍ നാടിന്റെ അവസ്ഥ എന്താകും? അങ്ങനെയെങ്കില്‍ മദ്യം വര്‍ജ്ജിക്കാന്‍ ആഹ്വാനം ചെയ്ത ഗാന്ധിജിയുടെ പടമുള്ള നോട്ട് വാങ്ങി മദ്യം വില്‍ക്കുന്ന ബാറുകളും മദ്യവില്‍പ്പനശാലകളും വര്‍ഷങ്ങളായി ഗാന്ധിജിയെ അപമാനിക്കുകയല്ലേ? അപ്പോള്‍ അവയെല്ലാം അടച്ച് പൂട്ടണ്ടേ? അല്ലെങ്കില്‍ ഗാന്ധിജിയോട് ഇത്രയധികം ആത്മാര്‍ത്ഥതയുള്ള കോണ്‍ഗ്രസുകാര്‍ അവയെല്ലാം തല്ലിതകര്‍ക്കണ്ടേ?

ഇനി കോണ്‍ഗ്രസ് അധികാരത്തില്‍ വരുകയാണെങ്കില്‍ പെണ്‍കുട്ടികള്‍ പൂവാലന്‍മാരോട് പ്രതികരിക്കരുത് എന്ന് നിയമമുണ്ടാക്കണം. ഇനി കോണ്‍ഗ്രസുകാര്‍ക്കെതിരെ ലാത്തിച്ചാര്‍ജ്ജ് ഉണ്ടാകുമ്പോള്‍ എല്ലാ കോണ്‍ഗ്രസുകാരും ഒരിടത്ത് അനങ്ങാതെ നിന്ന് പോലീസിന്റെ തല്ല് മുഴുവന്‍ മേടിക്കണം; കാരണം ഗാന്ധിജി ആരേയും തിരിച്ച് തല്ലിയിട്ടില്ലല്ലോ!

ഐഡിയ കമ്പനി പൂട്ടിക്കാന്‍ നടക്കുന്ന ഇവന്റെയൊക്കെ മോന്തയ്ക്കിട്ട് പരസ്യത്തിലെ പെണ്‍കുട്ടി കൊടുത്തതിനെക്കാള്‍ നല്ല ഒരു തൊഴികൊടുക്കാനാണ് എനിക്ക് തോന്നുന്നത്. നിങ്ങള്‍ക്കോ???

3 comments:

നാട്ടുകാരന്‍ said...

ഗാന്ധിജി പിരിച്ചുവിടാന്‍ പറഞ്ഞ പാര്‍ടി അല്ലെ കോണ്‍ഗ്രസ് ?
അപ്പോള്‍ ഇവന്മാര്‍ മറ്റുള്ളവന്റെ മുതുകത്തു കേറും !

ഐഡിയ കുറച്ചു കാശ് പാര്‍ടിക്ക് കൊടുത്തു നോക്കൂ അപ്പോള്‍ കാണാം.

the man to walk with said...

ഇന്ന് മുതല്‍ കൈകൂലിക്കും ബാറിലും ഗാന്ധി ചിത്രമുള്ള നോട്ടുകള്‍ പരസ്യമായി എടുക്കുന്നതല്ല

Rejeesh Sanathanan said...

ഗാന്ധിജിയുടെ പേര് സംരക്ഷിക്കാന്‍ ഇറങ്ങി തിരിച്ച കോണ്‍ഗ്രസ് സാറന്മാരുടെ ഗാന്ധിയന്‍ രീതി കാണണമെങ്കില്‍ , ഇവന്മാരുടെ സെക്രട്ടേറിയേറ്റ് മാര്‍ച്ച് നടക്കുമ്പോള്‍ അവിടെ ചെന്ന് നിന്നാല്‍ മതി ....:)