Wednesday, May 22, 2013

കാൽകുലേറ്ററും കൊണ്ടാണോ കടയിൽ പോകാറ്?

കാൽകുലേറ്ററും കൊണ്ടെന്തിനാ കടയിൽ പോകുന്നത്, വാങ്ങിയ സാധനത്തിന്റെ വില കൂട്ടിനോക്കാൻ കടയിൽ കമ്പ്യൂട്ടറില്ലേ എന്നാവും ചിന്തിക്കുന്നത്. എങ്കിൽ അതല്ല ഇവിടുത്തെ പ്രശ്നം. ചില കമ്പനികളുടെ ചില ‘ഓഫറുകൾ’ ആണ് കാര്യം. 100 ഗ്രാമിന്റെ മൂന്ന് ഡൊവ് സോപ്പിന്റെ വില 148 രൂപ. പത്ത് രൂപ ‘ഓഫ്’. അപ്പോൾ വില 138 രൂപ. തൊട്ടടുത്ത് ഒരു ഓഫറും ഇല്ലാതെ 50 ഗ്രാം ഡൊവ് സോപ്പ് ഇരിപ്പുണ്ട്. വില 22 രൂപ. അപ്പോൾ 300 ഗ്രാമിന്റെ വില, 22 X 6 =132 രൂപ! ഇനി എവരിഡേ പാൽ‌പ്പൊടിയുടെ കാര്യം. 950 ഗ്രാമിന് (ഒരു കിലോ തികച്ച് തരത്തില്ല!) 330 രൂപ (കുറച്ച് പഴയ വിലയാണേ). പിന്നെ സൂപ്പർ സേവർ ഓഫർ ഉള്ള പായ്ക്ക്, 750 ഗ്രാമിന് 260 രൂപ. ഇനി കണക്ക് 330/950X1000=347.37 രൂപ 260/750X1000=346.67 രൂപ അപ്പോൾ ഇവ തമ്മിലുള്ള വെത്യാസം കിലോ ഗ്രാമിന് 70 പൈസ മാത്രം! അപ്പോൾ എന്താണ് സൂപ്പർ സേവർ? ഇനി എവിറ്റി തേയിലയുടെ 100 ഗ്രാം പായ്ക്കിന് വില 26 രൂപ. അപ്പോൾ 250 ഗ്രാമിന് 26/100X250=65 രൂപ മാത്രം. പക്ഷെ 250 ഗ്രാം പായ്ക്കിന്റെ വില 68 രൂപ! അപ്പോളിനി കാൽകുലേറ്ററും കൊണ്ടല്ലേ കടയിൽ പോകൂ?

3 comments:

ആൾരൂപൻ said...

കാൽകുലേറ്ററും കൊണ്ടെന്തിനാ കടയിൽ പോകുന്നത്, വാങ്ങിയ സാധനത്തിന്റെ വില കൂട്ടിനോക്കാൻ കടയിൽ കമ്പ്യൂട്ടറില്ലേ എന്നാവും ചിന്തിക്കുന്നത്........................................... അപ്പോളിനി കാൽകുലേറ്ററും കൊണ്ടല്ലേ കടയിൽ പോകൂ?

ഛെ! ഛെ! എന്റെ ഹേമന്തേ, ഈ കാൽകുലേറ്ററിന്റേയും കമ്പ്യൂട്ടറിന്റേയും ഒക്കെ കാലം കഴിഞ്ഞിട്ടും ഇതൊന്നും അറിയാത്തവനെപ്പോലെ എഴുതുന്നതെന്താ???? ഇതിനൊക്കെ പകരമല്ലേ ഇപ്പോൾ നമ്മുടെ കയ്യിൽ ഈ മൊബൈൽ എന്ന സാധനം. അതുള്ളപ്പോൾ മറ്റു രണ്ടും വേണ്ടല്ലോ? പോരാത്തതിന് അസൂയ തോന്നിക്കുന്ന തരത്തിലുള്ള മൊബൈലൊക്കെയല്ലേ ഇപ്പോൾ എല്ലാവരും ഉപയോഗിക്കുന്നത്? എന്താ ഈ ബ്ലാക്ബെറി, ഗാലക്സി എന്നൊക്കെ കേട്ടിട്ടില്ലേ? ............ ഇനി ഞാൻ പറഞ്ഞതെങ്ങാനും തെറ്റിയോ? എങ്കിൽ ക്ഷമിക്കണം, ഞാനീ കാര്യത്തിലൊക്കെ ഒരു നിരക്ഷരനാണേ?

നന്നാകുവാനും നന്നാക്കുവാനുമായി ഈ ബൂലോഗത്തെത്തിയ ഹേമന്തിനെ വളരെ കാലത്തിനു ശേഷം വീണ്ടും കണ്ടതിൽ സന്തോഷം.......... ഇനി വല്ല തപസ്സെങ്ങാനുമായിരുന്നുവോ? ബോധോദയമെങ്ങാനും ഉണ്ടായിട്ടുണ്ടോ?

ഓഫറുകളെ കുറിച്ച് ഞാനൊന്നും എഴുതുന്നില്ല. ഉപഭോഗസംസ്കാരം പടർന്നു പന്തലിക്കുമ്പോൾ ഇതെല്ലാം തികച്ചും സംഭാവ്യം!!!!!!!

ഹേമന്ത് | Hemanth said...

ശ്ശോ! ഈ കാൽകുലേറ്റർ എന്ന് പറഞ്ഞത് ‘ആപ്ലിക്കേഷൻ’ ആണ്.... ശരിക്കും ഉള്ള കാൽക്കുലേറ്ററല്ല. ഞാനും മൊബൈലിലെ കാൽക്കുലേറ്റർ ഉപയോഗിച്ചാ കടയിലുള്ള പല സാധനങ്ങളുടേയും ‘ശരിക്കുമുള്ള’ വില കണ്ടുപിടിക്കുന്നത്.....

പിന്നെ ബോധം.... അതെനിക്ക് പണ്ടേയുള്ളതാ....അതുകൊണ്ടല്ലേ ഈ ബ്ലോഗ് തുടങ്ങിയത്.......!!!

ആൾരൂപൻ said...

മലയാളികളെ നന്നാക്കുവാന്‍ പറ്റുമോ എന്ന് അറിയാന്‍ വേണ്ടിയാണ് ഇതു തുടങ്ങിയത് എന്നല്ലേ ഹേമന്തേ, മുകളിൽ എഴുതിയിരിക്കുന്നത്? 
എന്നിട്ടിപ്പോൾ ഇവിടെ ഒരു അനക്കവും കാണുന്നില്ലല്ലോ? 
എല്ലാവരും നന്നായോ? 
അതോ, ആരും നന്നാവില്ല എന്നു മനസ്സിലായോ?