തിരുവന്തപുരം റെയില്‍വേ സ്റ്റേഷനില്‍ പോകാന്‍ രാത്രി ഏഴേമുക്കാലിന് ഓട്ടോ നോക്കിയിറങ്ങിയതാണ് ഞാന്‍. സ്റ്റേഷനിലേക്ക് നാല് കിലോമീറ്ററേ ഉള്ളു. ആദ്യം കൈ കാണിച്ച ഓട്ടോക്കാരന് എന്തോ ഒരു ആഗ്യം കാണിച്ച് ഓടിച്ച് പോയി. രണ്ടാമത് വന്ന ഓട്ടോക്കാരന് മുപ്പത് രൂപാ വേണം. മൂന്നാമത് വന്നയാള്‍ക്ക് നാല്‍പ്പത് രൂപാ വേണം. ഞാന്‍ കയറുന്നില്ല എന്ന് കണ്ടപ്പോള്‍ അത് മുപ്പത് രൂപയായി കുറഞ്ഞു. അതില്‍ കയറി സ്റ്റേഷനിലെത്തി കോഴിക്കോടേക്ക് ട്രെയിന്‍ കയറി.
രാവിലെ കോഴിക്കോട് സ്റ്റേഷനില്‍ ഇറങ്ങിയപ്പോള്‍ പുറത്ത് ഒരു നീണ്ട ക്യൂ. ക്യൂവിന് മുന്പില് നില്ക്കുന്നവര് ഓരോരുത്തരായി നിരനിരയായി വരുന്ന ഓട്ടോകളില്‍ കയറുന്നു. ഓ... പിടികിട്ടി....... പ്രീപെയ്ഡ് ഓട്ടോ....... അവിടെ മുഴുവന്‍ തപ്പിയിട്ടും പ്രീപെയ്ഡ് കൌണ്ടര്‍ കണ്ടില്ല. ക്യൂവിന്റെ പുറകില്‍ നിന്ന ആളോട് ഞാന്‍ ചോദിച്ചു “ഇത് പ്രീപെയ്ഡ് ഓട്ടോ അല്ലേ?” അയാള്‍ പറഞ്ഞു “ഏയ് അങ്ങനെ ഒന്നും ഇല്ല, വെറുതെ ക്യൂ നിന്നാല്‍ മതി.” എന്റെ കണ്ണ് തള്ളിയോ എന്നൊരു സംശയം! അങ്ങനെ ഞാനും ക്യൂവില്‍ സ്ഥാനം പിടിച്ചു. അപ്പോള്‍ ദേ കുറച്ചുപേര്‍ ക്യൂവില്‍ നില്‍ക്കാതെ ഒരു ഓട്ടോയില്‍ കയറാന്‍ ശ്രമിക്കുന്നു. ഓട്ടോക്കാരന് സമ്മതിച്ചില്ല. പോയി ക്യൂ നില്ക്കാന് പറഞ്ഞു. വന്നവര്‍ ക്യൂവിലേക്കും ഓട്ടോക്കരനേയും മാറി മാറി നോക്കി അന്തംവിട്ട് വായും തുറന്ന് കുറച്ച് നേരം അവിടെ നിന്നു. പിന്നെ ക്യൂവില്‍ പോയി നിന്നു. ഈ സമയത്തൊന്നും അവിടെ ഒരൊറ്റ പോലീസുകാരന് പോലുമില്ലായിരുന്നു എന്ന് കണ്ടപ്പോള്‍ എനിക്കൊരു സംശയം “ഇത് കേരളം തന്നെ അല്ലെ?” ഞാന്‍ ഒരു ഓട്ടോയില്‍ കയറി ഇറങ്ങേണ്ട സ്ഥലത്ത് ഇറങ്ങി. മീറ്ററില്‍ കണ്ട പത്ത് രൂപ കൊടുത്തു. ഓട്ടോക്കാരന് അതും വാങ്ങി സ്ഥലം വിട്ടു. കോഴിക്കോടുള്ള ഓട്ടോക്കാര് മീറ്ററില്‍ എഴുപത്തഞ്ച് പൈസ വന്നാല്‍ ബാക്കി ഇരുപത്തഞ്ച് പൈസ തിരിച്ച് കൊടുക്കും എന്ന് കേട്ടിട്ടുണ്ട്.
അടുത്തതായി ഞാന്‍ ഓട്ടോയില്‍ കയറിയത് എറണാകുളത്താണ്. രണ്ടോ മൂന്നോ കിലോമീറ്റര്‍ യാത്രചെയ്തു കാണും. മീറ്ററുണ്ട് പക്ഷെ ഇട്ടിട്ടില്ല. ഇരുപത് രൂപ ചോദിച്ചു, ഞാന്‍ കൊടുത്തു. അടുത്തത് സൌത്ത് റെയില്‍വേ സ്റ്റേഷനിലേക്ക് ഓട്ടോപിടിച്ചു. മീറ്ററിട്ട് തന്നെയാണ് ഇപ്രാവശ്യം ഓടിയത്. മീറ്ററില്‍ പതിനാറ് രൂപ നാല്പത് പൈസ. എന്നാലും ഓട്ടോക്കാരന് ചോദിച്ചത് മുപ്പത് രൂപ. സാധാരണ ഇരുപതല്ലേ ആകു എന്നായി ഞാന്‍. അപ്പോള്‍ അയാള്‍ക്ക് ഇരുപത് രൂപാ മതി.
അവിടെ നിന്നും ജനശതാബ്ദിയില്‍ കയറി. വൈകീട്ട് 5.20നു പുറപ്പെട്ട ട്രെയിന്‍ രാത്രി 8.30നു വര്‍ക്കലയെത്തി. പക്ഷെ അവിടെനിന്നും തിരുവനന്തപുരത്തെത്തിയത് 9.30നു. ഈ റെയില്വേക്കാര് എന്താ ഇങ്ങനെ?
തിരുവനന്തപുരത്ത് പ്രീപെയ്ഡ് ഓട്ടോയ്ക്ക് വലിയ ക്യൂ. പക്ഷെ ആ പ്രദേശത്ത് ആകപ്പാടെ രണ്ടോ മൂന്നോ ഓട്ടോയേ കാണാനുള്ളു. പോലീസുകാരന് ഓട്ടോകളെ ഓടിച്ചിട്ട് പിടിക്കാനുള്ള ശ്രമത്തിലാണ്. സമയം പത്ത് കഴിഞ്ഞതും എവിടെ നിന്നെന്നറിയില്ല ഓട്ടോകളൊക്കെ പറന്ന് വരാന്‍ തുടങ്ങി. പത്ത് മണി കഴിഞ്ഞാല്‍ ചാര്‍ജ്ജ് കൂടും, അതാണ് കാര്യം.
തിരുവനന്തപുരവും എറണാകുളവും കോഴിക്കോടും ഒക്കെ കേരളത്തില്‍ തന്നെയല്ലേ, പിന്നെന്താ ഈ ഓട്ടോക്കാരൊക്കെ ഇങ്ങനെ?
Wednesday, September 17, 2008
Saturday, September 13, 2008
ഇപ്പോഴത്തെ ഓണം.....കഷ്ടം......
പണ്ടൊക്കെ ഓണം ഇങ്ങനെ ആയിരുന്നു........ 
ഇപ്പോഴത്തെ ഓണം ഇങ്ങനെ ആണ്........

നൂറ്റിപ്പതിനാറ് കോടിക്ക് ഇപ്രാവശ്യം കുടിച്ചു.(വ്യാജന് ഉള്‍പ്പെടുത്താതെ!) സ്കോച്ചടിച്ച് എ.സി. റൂമില്‍ കിടക്കുന്നവനും ചാരായം കുടിച്ച് ഓടയില്‍ കിടക്കുന്നവനും കുടിയനാണ്. അല്ലേ? കുടിയന്മാര് എല്ലാവരും വൃത്തികെട്ടവന്മാര് ആണ്. അല്ലേ???

ഇപ്പോഴത്തെ ഓണം ഇങ്ങനെ ആണ്........

നൂറ്റിപ്പതിനാറ് കോടിക്ക് ഇപ്രാവശ്യം കുടിച്ചു.(വ്യാജന് ഉള്‍പ്പെടുത്താതെ!) സ്കോച്ചടിച്ച് എ.സി. റൂമില്‍ കിടക്കുന്നവനും ചാരായം കുടിച്ച് ഓടയില്‍ കിടക്കുന്നവനും കുടിയനാണ്. അല്ലേ? കുടിയന്മാര് എല്ലാവരും വൃത്തികെട്ടവന്മാര് ആണ്. അല്ലേ???
Subscribe to:
Posts (Atom)