കേന്ദ്ര സര്‍ക്കാര്‍ ഹജ്ജ് തീര്‍ത്ഥാടകര്‍ക്കായി നാനൂറ് കോടി രൂപ സബ്സിഡി കൊടുക്കുമെന്ന്. ഇത് കൊണ്ട് ആര്‍ക്കാണ് പ്രയോജനം? പുണ്യം കിട്ടാനായി ഹജ്ജിന് പോകുന്നവര്‍ക്ക്. സ്വന്തം കാര്യ സാധ്യത്തിന് പോകുന്നവര്‍ക്ക് എന്തിനാണ് സര്‍ക്കാര്‍ പണം മുടക്കുന്നത്? ഇവര്‍ നൂറ് കോടിയിലധികമുള്ള ഇന്‍ഡ്യാക്കാര്‍ക്ക് പുണ്യം മൊത്തമായി വാങ്ങിക്കൊണ്ടുവരാനൊന്നുമല്ലല്ലോ പോകുന്നത്? ഈ ചിലവാക്കുന്ന പണവും സര്‍ക്കാര്‍ സബ്സിഡിയും പാവപ്പെട്ടവര്‍ക്ക് ഒരു നേരത്തെ ആഹാരത്തിനായി ചിലവാക്കിയാല്‍ അതല്ലേ ഇതിലും വലിയ പുണ്യം. ചുറ്റുമുള്ള പാവപ്പെട്ടവരെ കാണാതെ (അല്ലെങ്കില്‍ കണ്ടില്ലെന്ന് നടിച്ച്) ഇത്രയും ദൂരെ വളരെ അധികം ‘ഏവിയേഷന്‍ ഫ്യൂവലും’ കത്തിച്ച് ചെല്ലുന്നവര്‍ക്ക് മനസ്സാക്ഷിയുള്ള ദൈവമാണെങ്കില്‍ പുണ്യം കൊടുക്കുമോ? (ഞാനെങ്ങാണുമാണ് ദൈവമെങ്കില്‍ “ഇവരൊക്കെ തെണ്ടി കുത്തുപാളയെടുത്തുപോകട്ടെ“ എന്ന് ശപിച്ചേനെ!)
ഇതുപോലെ തന്നെ എല്ലാ വര്‍ഷവും ഒരു കൈലാസ് മാനസരോവര്‍ യാത്രയുണ്ട്. ഇതിനും സബ്സിഡിയുണ്ടോ എന്നറിയില്ല. എവിടെയോ പോയി വലിഞ്ഞുകേറി അവസാനം മഞ്ഞിടിഞ്ഞ് കുറെപ്പേര് മരിക്കും. ആര് എന്ത് നേടി?
അവനവന് നന്നാകണമെങ്കില്‍ അവനവന് കഷ്ടപ്പെടണം അല്ലാതെ പരാതിയും പരിഭവവുമായി ദൈവത്തിനു പിന്നാലെ പൊയിട്ട് കാര്യമുണ്ടോ?
Wednesday, June 11, 2008
Sunday, June 8, 2008
ഇത് വായിച്ച് ചിരിക്കരുത്!
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ജൂണ്‍ മാസക്കാലം. സ്കൂള്‍ തുറന്നു. കുട്ടികള്‍ എല്ലാവരും സ്കൂളില്‍ പോയി. ഞാന്‍ മാത്രം പോയില്ല. അത് ഞാനൊരു മടിയനായതുകൊണ്ടല്ല. അവധിക്ക് ബാംഗ്ലൂര്‍ (അത് അന്ന്, ഇന്ന് ബംഗലൂരു) കാണാന്‍ പോയി വൈറല്‍ ഫീവര്‍ പിടിച്ചതു മാറാന്‍ കുറച്ച് ദിവസമെടുത്തു. അങ്ങനെ സ്കൂള്‍ തുറന്ന് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഞാന്‍ ആദ്യമായി എട്ടാം ക്ലാസിലെത്തി. ആദ്യഭാഗം പഠിപ്പിച്ചപ്പോള്‍ ക്ലാസില്‍ ഇല്ലാതിരുന്നതുകൊണ്ട് പല വിഷയങ്ങളുടേയും ഇടയ്ക്ക് നിന്നും പഠിച്ച് തുടങ്ങി. അങ്ങനെ ഹിസ്റ്ററി പഠിപ്പിക്കാന്‍ ടീച്ചര്‍ ക്ലാസിലെത്തി. പല അദ്ധ്യാപകര്‍ക്കും ഉള്ളതും എന്നാല്‍ കുട്ടികള്‍ക്ക് തീരെ ഇഷ്ടമല്ലാത്തതുമായ ഒരു സ്വഭാവം ആ ടീച്ചര്‍ക്കും ഉണ്ടായിരുന്നു. ക്ലാസില്‍ വന്നാലുടന്‍ കഴിഞ്ഞ ദിവസം പഠിപ്പിച്ച പാഠങ്ങളില്‍ നിന്നും ചോദ്യം ചോദിക്കുക. ടീച്ചര്‍ എന്ത് വേണമെങ്കിലും ചോദിച്ചോട്ടെ എനിക്ക് എന്താ, ഇത് എന്റെ ആദ്യ ക്ലാസല്ലെ. അതായിരുന്നു എന്റെ ഭാവം. അതാ വരുന്നു ആദ്യത്തെ ചോദ്യം എന്റെ നേരെ. ചോദ്യം എന്താണെന്നു പോലും കേള്‍ക്കാതെ ചാടി എണീറ്റ് ഞാന്‍ ഉത്തരം പറഞ്ഞു. ”പഠിപ്പിച്ചപ്പോള്‍ വന്നില്ല ടീച്ചര്‍”. പക്ഷെ പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതമായിരുന്നു. ക്ലാസ്സില്‍ ഒരു കൂട്ടച്ചിരി ഉയര്‍ന്നു. എനിക്കൊന്നും മനസ്സിലായില്ല. ഗൌരവക്കാരിയായ ടീച്ചര്‍ പോലും പൊട്ടിച്ചിരിക്കുന്നു. “ഞാന്‍ ചോദിച്ച ചോദ്യം കേട്ടായിരുന്നോ?” ടീച്ചര്‍ ചോദിച്ചു. നിഷ്കളങ്കമായി ഞാന്‍ പറഞ്ഞു “ഇല്ല”. അപ്പോള്‍ ടീച്ചര്‍ പറഞ്ഞു “ഇന്‍ഡ്യക്ക് സ്വാതന്ത്ര്യം കിട്ടിയത് എന്നാണെന്നാണ് ഞാന്‍ ചോദിച്ചത്.” ഇത് വായിച്ച് നിങ്ങള്‍ക്കും ചിരിവന്നു കാണും അല്ലെ? അതല്ലെ ചിരിക്കരുതെന്ന് ആദ്യം തന്നെ പറഞ്ഞത്.
ഞാന്‍ അന്ന് പറഞ്ഞ ഉത്തരം ശരിതന്നെ അല്ലേ? 1947-ല്‍ ബ്രിട്ടീഷുകാര്‍ ഇന്‍ഡ്യ വിട്ടു എന്നുവെച്ച് നമുക്ക് സ്വാതന്ത്ര്യം കിട്ടിയോ? ഏതെങ്കിലും ഈര്‍ക്കിലി പാര്‍ട്ടി ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍, ഒരു കാര്യം കൂടി അവര്‍ പറയും. പാലും പത്രവും ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ടെന്ന്. അപ്പോല്‍ ബാക്കിയുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ സ്വാതന്ത്ര്യം ഇല്ലെന്ന്.
രാത്രി ആയാല്‍ ‘എസ്കോര്‍ട്ട്’ ഇല്ലാതെ പല പെണ്‍കുട്ടികളേയും പുറത്ത് വിടാറില്ല. അതെന്താ പെണ്‍കുട്ടികള്‍ക്ക് പകല്‍ മാത്രമേ സ്വാതന്ത്ര്യം ഉള്ളോ?
ഇന്ന് ഒരു വാര്‍ത്താ സമ്മേളനത്തില്‍ സിനിമാ പ്രവര്ത്തകന് എന്ന് ‘പറയപ്പെടുന്ന’ ഒരാള്‍ പറയുകയുണ്ടായി ആര്‍ക്കോ ഇനി സിനിമയെടുക്കണമെങ്കില്‍ അത് നാലായിരം പേരുടെ രക്തത്തില്‍ ചവിട്ടി നിന്ന് കൊണ്ടേ പറ്റുകയുള്ളു എന്ന്. അപ്പോള്‍ ഈ നാട്ടില്‍ ഒരാള്‍ക്ക് സിനിമ നിര്‍മ്മിക്കാനും സ്വാതന്ത്ര്യം ഇല്ലേ?
അപ്പോള്‍ ‘ആക്ച്വലി’ നമുക്ക് സ്വാതന്ത്ര്യം കിട്ടിയോ?

Subscribe to:
Posts (Atom)